അബുദാബിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ്മെന്റ് മീറ്റില്‍ പങ്കെടുക്കുന്നതടക്കമുള്ള യുഎഇ സന്ദര്‍ശന യാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപേക്ഷിച്ചു. ഇന്‍വെസ്റ്റ്മെന്റ് മീറ്റിന് മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്രം അനുമതി നിഷേ ധിച്ചതോടെയാണ് യാത്ര മുഖ്യമന്ത്രി ഉപേക്ഷിച്ചത്
ന്യൂഡല്‍ഹി: അബുദാബിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ്മെന്റ് മീറ്റില്‍ പങ്കെടുക്കുന്നതടക്കമുള്ള യുഎഇ സ ന്ദര്‍ശന യാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപേക്ഷിച്ചു. ഇന്‍വെസ്റ്റ്മെന്റ് മീറ്റിന് മുഖ്യമന്ത്രി പങ്കെ ടുക്കേണ്ട പ്രാധാന്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്രം അനുമതി നിഷേധിച്ചതോടെയാണ് യാത്ര മുഖ്യമന്ത്രി ഉപേക്ഷിച്ചത്.
യുഎഇയില്‍ നിന്ന് കേരളമടക്കം സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് ക്ഷണം ലഭിച്ചത് കേന്ദ്രത്തെ പ്രകോപിപ്പി ച്ചിരുന്നു. ഈ മാസം എട്ട് മുതല്‍ പത്ത് വരെ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് മീറ്റിനും മറ്റ് ചില ചടങ്ങുക ളില്‍ പങ്കെടുക്കാനുമാണ് മുഖ്യമന്ത്രി ലക്ഷ്യമിട്ടിരുന്നത്. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് മീറ്റിന് യുഎഇ വാണിജ്യ സഹമന്ത്രി നേരിട്ട് മുഖ്യ മന്ത്രിയെ ക്ഷണിച്ച കത്തടക്കമാണ് വിദേശകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് സമര്‍പ്പിച്ച ഇവ വിദേശകാര്യ സഹമന്ത്രി എസ്.ജയ്ശങ്കര്‍ നേരിട്ട് പരിശോധിച്ചു. പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്ന് കണ്ടെത്തുകയായിരുന്നു.
മുഖ്യമന്ത്രിയ്ക്ക് പുറമെ മീറ്റില്‍ സംസാരിക്കാന്‍ നേരിട്ട് ക്ഷണം ലഭിച്ച പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വ്യവസായ മന്ത്രി പി.രാജീവ്, ചീഫ് സെക്രട്ടറി എന്നി വരെല്ലാം സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. കേ ന്ദ്രം അനുമതി നിഷേധിച്ചതിന് പിന്നാലെ വിഷയം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരാന്‍ സര്‍ ക്കാര്‍ ശ്രമിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടിട്ടില്ല. മന്ത്രിതലത്തില്‍ പങ്കെടുത്തില്ലെങ്കിലും ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് വിദേശ കാര്യ മന്ത്രാലയം അറിയിച്ചത്. കേരളം, ഗോവ,മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ക്കും യുഎഇ ക്ഷണം ലഭിച്ചിട്ടുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.