Breaking News

യുഎഇ മന്ത്രിസഭാ യോഗം: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷത വഹിച്ചു.

അബുദാബി : അബുദാബിയിലെ ഖസർ അൽ വതനിൽ നടന്ന യുഎഇ മന്ത്രിസഭാ യോഗത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷത വഹിച്ചു.അബുദാബി ∙ അബുദാബിയിലെ ഖസർ അൽ വതനിൽ നടന്ന യുഎഇ മന്ത്രിസഭാ യോഗത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷത വഹിച്ചു.ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുൾപ്പെടെ വിവിധ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.മന്ത്രിസഭയ്ക്കുള്ളിൽ റെഗുലേറ്ററി ഇന്റലിജൻസ് ഓഫിസ് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നിയമനിർമാണ പ്രക്രിയകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രധാന തീരുമാനങ്ങൾക്ക് യോഗം അംഗീകാരം നൽകി. യുഎഇയിലെ എല്ലാ ഫെഡറൽ, പ്രാദേശിക നിയമങ്ങളെയും കൃത്രിമബുദ്ധി വഴി ജുഡീഷ്യൽ വിധികൾ, എക്സിക്യൂട്ടീവ് നടപടിക്രമങ്ങൾ, പൊതു സേവനങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന സമഗ്രമായ നിയമനിർമാണ പദ്ധതി സൃഷ്ടിക്കുന്നതിന് ഈ ഓഫിസ് പ്രവർത്തിക്കും.  നിർമിതബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ നിയമനിർമാണ സംവിധാനം പ്രക്രിയയെ വേഗത്തിലും കൃത്യതയിലുമാക്കും. യുഎഇയുടെ ദ്രുതവികസന പാതയിൽ ഉറച്ചുനിൽക്കുന്നതിനൊപ്പം മികച്ച ആഗോള രീതികളുമായി നിയമങ്ങളെ ഇത് യോജിപ്പിക്കും.തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അധ്യക്ഷനായ എമിറേറ്റ്സ് കൗൺസിൽ ഫോർ ബാലൻസ്ഡ് ഡെവലപ്‌മെന്റിന്റെ പുനഃസംഘടനയും  വ്യാവസായിക മേഖലയെ ശക്തിപ്പെടുത്തുന്ന ‘മെയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്’ ഫോറത്തിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രാലയത്തിന്റെ തയ്യാറെടുപ്പുകളെക്കുറിച്ചും ചർച്ച ചെയ്തു. സാമ്പത്തിക, വികസന, ഗവൺമെന്റ് മേഖലകളിലെ 44 രാജ്യാന്തര കരാറുകൾക്കും ലോകമെമ്പാടുമുള്ള 30 രാജ്യങ്ങളുമായി നിക്ഷേപ സംരക്ഷണ, പ്രോത്സാഹന കരാറുകൾക്കായുള്ള ചർച്ചകൾ ആരംഭിക്കുന്നതിനും അംഗീകാരം നൽകി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.