Breaking News

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അന്തരിച്ചു

പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയമാണ് വിയോഗ വാര്‍ത്ത അറിയിച്ചത്.

ബുദാബി:  യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യമെന്ന് പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം അറിയിച്ചു.

2004 നവംബര്‍ മൂന്നിനാണ് യുഎഇയുടെ പ്രസിഡന്റായും അബുദാബിയുടെ ഭരണാധികാരിയുമായും ഷെയ്ഖ് ഖലീഫ അധികാരമേറ്റെടുത്തത്.

യുഎഇയുടെ ആദ്യത്തെ പ്രസിഡന്റായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹിയാന്റെ ദേഹവിയോഗത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പിന്‍തുടര്‍ച്ചവകാശിയായി ഷെയ്ഖ് ഖലീഫ സ്ഥാനമേറ്റത്.

യുഎഇയുടെ ആദ്യത്തെ പ്രസിഡന്റായിരുന്ന ഷെയ്ഖ സായിദ് 2004 നവംബര്‍ രണ്ടിനാണ് മരണമടഞ്ഞത്.

ഷെയ്ഖ് സായിദിന്റെ മൂത്ത മകനായി 1948 ല്‍ ജനിച്ച ഷെയ്ഖ് ഖലീഫ യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബിയുടെ പതിനാറമത്തെ ഭരണാധികാരിയുമാണ്.

യുഎയുടെയും അബുദാബിയുടേയും വികസനത്തിലും സാമ്പത്തിക ഭദ്രതയിലും നിര്‍ണായക പങ്കുവഹിച്ച ഭരണാധികാരിയാണ് ഷെയ്ഖ് ഖലീഫ.

യുഎഇയുടെ പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള നീണ്ട 20 വര്‍ഷക്കാലം ഭരണം നിര്‍വഹിച്ച ഷെയ്ഖ് ഖലീഫ ഭരണനിര്‍വ്വഹണത്തില്‍ തന്റെ പ്രാഗത്ഭ്യം തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള രാജ്യത്തിന്റെ ത്വരിത ഗതിയിലുള്ള വളര്‍ച്ച.

തന്റെ പിതാവ് ഷെയ്ഖ് സായിദ് തെളിച്ച പാതയിലൂടെ നയിച്ച് രാജ്യത്തേയും ജനങ്ങളേയും ലോകോത്തര നിലവാരത്തിലെത്തിക്കുക എന്ന ദൗത്യമാണ് ഷെയ്ഖ് ഖലീഫയുടെ മുന്നില്‍ വെല്ലുവിളിയായി ഉണ്ടായിരുന്നത്.

എണ്ണ-പ്രകൃതി വാതക മേഖലയിലെ സാധ്യത കണ്ടെത്തി നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് യുഎഇയുടെ വളര്‍ച്ചയ്ക്ക് നിദാനമായത്. പിന്നീട്, എണ്ണയിതര സമ്പദ് വ്യവസ്ഥയ്ക്ക് അടിസ്ഥാനമായ പ്രവര്‍ത്തികളും മാര്‍ഗങ്ങളും കണ്ടെത്തി നടപ്പിലാക്കിയതിലും ഷെയ്ഖ് ഖലീഫയുടെ പങ്ക് നിര്‍ണായകമായിരുന്നു.

രാജ്യത്തിന്റേയും ജനങ്ങളുടേയും വികസനത്തിലും ക്ഷേമത്തിലും പ്രത്യേക ശ്രദ്ധയും താല്‍പര്യവും പ്രകടിപ്പിച്ച വ്യക്തി എന്ന നിലയില്‍ പ്രശ്‌സതനായ ഷെയ്ഖ ഖലീഫ യുഎഇയുടെയും മേഖലയുടേയും ജനപ്രിയനായ നേതാവായിരുന്നു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.