ദുബായ് : യുഎഇയുടെ 53-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ടെലികോം ഓപറേറ്റർ ഡു സൗജന്യ ഡാറ്റ നൽകുന്നു. കൂടാതെ, ഡിജിറ്റൽ സേവന ദാതാവ് പ്രത്യേക ഓഫറുകളും പ്രമോഷനുകളും കമ്പനി പ്രഖ്യാപിച്ചു. സൗജന്യ ഡാറ്റ ഇന്ന്( 28) മുതൽ ഡിസംബർ 4 വരെ ലഭ്യമാകും. എല്ലാ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്കും ഏഴ് ദിവസത്തേയ്ക്ക് സാധുതയുള്ള 53 ജിബി ദേശീയ ഡാറ്റ സൗജന്യമായി ലഭിക്കും. പ്രീപെയ്ഡ് ഫ്ലെക്സി വാർഷിക പ്ലാനുകൾ വാങ്ങുകയോ അതിലേക്ക് മാറുകയോ ചെയ്യുന്ന ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് സാധുതയുള്ള 53 ജിബി ദേശീയ ഡാറ്റ സൗജന്യമായി ലഭിക്കും. ഡിസംബർ 31 വരെ ഈ ഓഫർ ലഭ്യമാണ്.
∙ സൗജന്യ ഡാറ്റ: വിശദാംശങ്ങളുമായി സന്ദേശമെത്തും
പ്രീപെയ്ഡ് ഉപയോക്താക്കളോ പോസ്റ്റ്പെയ്ഡ് പ്ലാൻ വരിക്കാരോ ആയ, ഓഫറിന് യോഗ്യരായവർക്ക് ഇന്ന്( 28) അർധരാത്രിക്ക് മുൻപ് ഒരു എസ്എംഎസ് ലഭിക്കും. യുഎഇ ദേശീയ ദിനം പ്രമാണിച്ചുള്ള സൗജന്യ ഡാറ്റ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ അടങ്ങുന്നതായിരിക്കും സന്ദേശം.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.