ഷാർജ/അജ്മാൻ/ഫുജൈറ : യുഎഇയുടെ 53-ാമത് ദേശീയദിനാഘോഷം (ഈദ് അൽ ഇത്തിഹാദ്) പ്രമാണിച്ച് ഷാർജ, അജ്മാൻ, ഫുജൈറ ജയിലുകളിൽ കഴിയുന്ന തടവുകാരിൽ ചിലരെ മോചിപ്പിക്കും. ഷാർജ കറക്‌ഷണൽ ആൻഡ് പ്യൂണിറ്റീവ് ഇൻസ്റ്റിറ്റ്യൂഷൻ ഡിപാർട്ട്‌മെന്റിൽ നിന്ന് 683 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. കുടുംബ സ്ഥിരതയ്ക്കും ഐക്യത്തിനും വേണ്ടിയുള്ള പ്രതിബദ്ധത എടുത്തുകാണിച്ച് ഷാർജ ഭരണാധികാരിയുടെ ഈ നടപടിയെ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ അമേർ പ്രശംസിച്ചു.
അജ്മാനിലെ ശിക്ഷാ, തിരുത്തൽ സ്ഥാപനങ്ങളിൽ നിന്ന് 304 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടു. നല്ല പെരുമാറ്റത്തിന്റെയും സ്വഭാവത്തിന്റെയും അടിസ്ഥാനത്തിലാണ് വിവിധ രാജ്യങ്ങളിലെ അന്തേവാസികളെ തിരഞ്ഞെടുത്തത്. മോചിതരാവുന്ന തടവുകാർക്ക് പൊതുജീവിതം പുനരാരംഭിക്കാൻ കഴിയട്ടെയെന്നും ഈദ് അൽ ഇത്തിഹാദിന്റെ സന്തോഷം അവരുടെ കുടുംബങ്ങളുമായുള്ള പുനഃസമാഗമത്തോടെ പൂർണമാകുമെന്നും അജ്മാൻ ഭരണാധികാരി പ്രത്യാശ പ്രകടിപ്പിച്ചു.
ഫുജൈറയിലെ ശിക്ഷാ, തിരുത്തൽ സ്ഥാപനങ്ങളിൽ നിന്ന് 118 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഉത്തരവിട്ടു. തടവുകാർക്ക് പുതിയ ജീവിതം നൽകാനും അവരുടെ കുടുംബങ്ങൾക്ക് സന്തോഷം നൽകാനുമാണ് മോചനം ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. അതേസമയം, യുഎഇയിലെ വിവിധ ജയിലുകളിൽ നിന്ന് 2,269 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.