Breaking News

യുഎഇ ദേശീയദിനം പ്രമാണിച്ച് ‘സൗജന്യ ഓഫർ’; തട്ടിപ്പിൽ വീഴരുതെന്ന് മുന്നറിയിപ്പ്

ദുബായ് : യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്‍റർനെറ്റ് ഡാറ്റ വാഗ്ദാനം ചെയ്ത് സന്ദേശം സമൂഹമാധ്യമങ്ങളിൽ കാണുന്നുണ്ടെങ്കിൽ ജാഗ്രത. അതിൽ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും തട്ടിപ്പുകാരുടെ പുതിയ തന്ത്രമാണ് അതെന്നും യുഎഇ ടെലികമ്യൂണിക്കേഷൻ പ്രൊവൈഡറായ എത്തിസാലാത്ത് അറിയിച്ചു. യുഎഇയുടെ 53–ാം ദേശീയദിനാഘോഷ(ഈദ് അൽ ഇത്തിഹാദ്)ത്തിന്‍റെ ഭാഗമായി 53 ജിബി ഡാറ്റ പാക്കേജാണ് വാട്സാപ്പിലൂടെ തട്ടിപ്പുകാർ സൗജന്യമായി വാഗ്ദാനം ചെയ്യുന്നത്. 
വ്യാജ വാട്ട്‌സ്ആപ്പ് പോസ്റ്റ് ഇങ്ങനെയാണ്: യുഎഇ 53-ാം ദേശീയ ദിന പ്രത്യേക ഓഫർ: എല്ലാ നെറ്റ്‌വർക്കുകളിലും 53 ജിബി ലഭ്യമാണ്. ഇത് മൂന്ന് മാസത്തേയ്ക്ക് സാധുതയുള്ളതാണ്. ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക’. ഇതിനെതിരെ   ടെലികോം മേജർ ഇ & ഇൻസ്റ്റഗ്രാമിൽ മുന്നറിയിപ്പ് നൽകി: ജാഗ്രത പാലിക്കുക – സംശയാസ്പദമായ ലിങ്കുകൾ അവഗണിക്കുക, ക്ലിക്കുചെയ്യുന്നതിന് മുമ്പ് ഓഫറുകൾ പരിശോധിക്കുക. എക്‌സിൽ ഒരു പോസ്റ്റിലൂടെ ഇക്കാര്യം ഉപയോക്താക്കളെ അറിയിക്കുകയും ചെയ്തു. വ്യാജ ഓഫറുകൾ സൂക്ഷിക്കുക. ക്ലിക്കുചെയ്യുന്നതിന് മുമ്പ് എല്ലായ്പ്പോഴും ലിങ്കുകൾ പരിശോധിക്കുക എന്നും  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.