Breaking News

യുഎഇ ചേംബർ ഓഫ് കൊമേഴ്സിൽ റജിസ്റ്റർ ചെയ്തവരിൽ ഇന്ത്യൻ നിക്ഷേപകർ ഒന്നാമത്.

അബുദാബി :  യുഎഇ ചേംബർ ഓഫ് കൊമേഴ്‌സിൽ ചേരുന്ന വിദേശ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നിക്ഷേപകരും ബിസിനസ് ഉടമകളുമാണ് ഒന്നാമതെന്ന് ഫെഡറേഷൻ ഓഫ് യുഎഇ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി. 2025  ആദ്യ പാദത്തിന്റെ അവസാനത്തോടെ അംഗത്വം ഏകദേശം 225,000 കമ്പനികളായെന്നാണ് കണക്കുകൾ. യുഎഇയിലെ നിക്ഷേപ അന്തരീക്ഷത്തിന്റെ ആകർഷണീയതയാണ് ഈ കണക്ക് എടുത്തുകാണിക്കുന്നത്. യുഎഇയും ഇന്ത്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും അവയെ ബഹുമുഖ പങ്കാളിത്തമാക്കി മാറ്റുന്നതിനും കാരണമായിട്ടുണ്ടെന്ന് യുഎഇ ചേംബർ സെക്രട്ടറി ജനറൽ ഹുമൈദ് മുഹമ്മദ് ബിൻ സലേം പറഞ്ഞു.2022 മേയിൽ സിഇപിഎ പ്രാബല്യത്തിൽ വന്നതിന്റെ രണ്ടാം വർഷത്തിൽ യുഎഇയും ഇന്ത്യയും തമ്മിലുള്ള എണ്ണ ഇതര ഉഭയകക്ഷി വ്യാപാരം 56.1 ബില്യൻ യുഎസ് ഡോളർ എത്തി. ആദ്യ വർഷത്തേക്കാൾ 10.1 ശതമാനമാണ് വർധന. 2030 ആകുമ്പോഴേക്കും ഇരു രാജ്യങ്ങളും വ്യാപാര അളവ് 100 ബില്യൻ യുഎസ് ഡോളറായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.