Home

യുഎഇ കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നു; സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തുവരും : വിദേശകാര്യ മന്ത്രി

സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തുവരുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്ക ര്‍. യുഎഇ കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണുണ്ടായത്. കോ ണ്‍ സുലേറ്റിലെ പ്രോട്ടോകോള്‍ ലംഘനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന മാധ്യമ പ്രവര്‍ത്ത കരുടെ ചോദ്യത്തിനായിരുന്നു വിദേകാര്യ മന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തുവരുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശ ങ്കര്‍. യുഎഇ കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണുണ്ടായത്. കോണ്‍സുലേറ്റിലെ പ്രോട്ടോകോള്‍ ലംഘനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു വിദേകാര്യ മന്ത്രിയുടെ മറുപടി.

യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നടന്ന കാര്യങ്ങളില്‍ വിദേശകാര്യ മന്ത്രാലയത്തിന് ബോധ്യമുണ്ട്. എതുവ്യക്തിയും നിയമവിധേയമായി പ്രവര്‍ത്തിക്കണം. നടക്കാന്‍ പാടില്ലാത്തത് ഉണ്ടായെന്നും ജയശങ്കര്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.ഏതൊരാള്‍ ആ ണെങ്കിലും നിയമത്തിന് വിധേ യമായി മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന് മൊത്തമായി നടക്കാന്‍ പാടില്ലാത്തത് നടന്നെന്ന് അറിയാം. എന്നാല്‍ കോടതിയുടെ പരിഗ ണനയിലുള്ള വിഷയമായതിനാലും വിദേശ രാജ്യത്തെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട വിഷയം ആയ തുകൊണ്ടും അതേക്കുറിച്ച് കൂടുതല്‍ പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. സത്യം പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.