ഫുജൈറ : ഫുജൈറയിലെ യുഎഇ -ഒമാൻ വാം ബോർഡർ ക്രോസിങ് തുറന്നു. ഒമാനിലേക്കുള്ള യാത്ര സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള ക്രോസിങ് ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. പുതിയ അതിർത്തി പോസ്റ്റ് യുഎഇക്കും ഒമാനും ഇടയിലുള്ള യാത്ര സുഗമമാക്കുകയും കണക്ടിവിറ്റി വർധിപ്പിക്കുകയും ചെയ്യും. വ്യാപാരം, യാത്ര എന്നിവ എളുപ്പമാക്കുകയും ചെയ്യും. വാം അതിർത്തിയുടെ പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി സംബന്ധിച്ചു. യു എ ഇയും ഒമാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാനവും തന്ത്രപരവുമായ ചുവടുവയ്പാണ് വാം അതിർത്തി ക്രോസിങ് പ്രവർത്തനാരംഭമെന്ന് അൽ ഖൈലി പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.