ദുബായ് : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. യുഎഇയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധത്തിൽ ഷെയ്ഖ് അബ്ദുല്ല സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യ-യുഎഇ സംയുക്ത കമ്മീഷൻ യോഗത്തിന്റെയും സംഭാഷണത്തിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വികസന മുൻഗണനകളെ പിന്തുണയ്ക്കുന്നതിനുമുള്ള പ്രാധാന്യം വ്യക്തമാക്കി. യുഎഇയും ഇന്ത്യയും തമ്മിലുള്ള ദീർഘകാല സൗഹൃദ ബന്ധങ്ങളും സമഗ്രമായ പങ്കാളിത്തവും മറ്റു ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
രാജ്യാന്തര സഹകരണ സഹമന്ത്രി റീം അൽ ഹാഷ്മി, സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി, യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ അഹമ്മദ് അലി അൽ സയേഗ്, രാഷ്ട്രീയകാര്യ വിദേശകാര്യ സഹമന്ത്രി ലാന സാക്കി നുസൈബെ, സാമ്പത്തിക, വ്യാപാര കാര്യ സഹമന്ത്രി സയീദ് മുബാറക് അൽ ഹജ്‌രി, ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അബ്ദുൽ നാസർ അൽ ഷാലി എന്നിവരും വിവിധ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.