അബുദാബി : സാമൂഹിക വികസനത്തിനും പെൻഷൻ വിതരണത്തിനും മുഖ്യ പരിഗണന നൽകി 2025ലെ ബജറ്റിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. യുഎഇ ചരിത്രത്തിലെ ഏറ്റവും വലിയ (7150 കോടി ദിർഹം) ബജറ്റാണിത്. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നടപ്പുവർഷത്തെ ബജറ്റിന് 6406 കോടി ദിർഹമായിരുന്നു. 2023 മുതൽ 2026 വരെയുള്ള വർഷങ്ങളിലേക്ക് യുഎഇ മൊത്തം 25,230 കോടി ദിർഹമാണ് ഫെഡറൽ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ബജറ്റിന്റെ 39% അതായത് 2785.9 കോടി ദിർഹമാണ് സാമൂഹിക വികസനത്തിനും പെൻഷനുമാണ് വകയിരുത്തിയത്.
2557 കോടി ദിർഹം സർക്കാർ കാര്യങ്ങൾക്കും (35.7%) നീക്കിവച്ചു. പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ പദ്ധതികൾക്കായി 1091.4 കോടി, ആരോഗ്യ പരിരക്ഷയ്ക്കും പ്രതിരോധ സേവനങ്ങൾക്കുമായി 574.5 കോടി, സാമൂഹിക കാര്യങ്ങൾക്കായി 374.4 കോടി, പെൻഷന് 570.9 കോടി, പൊതുസേവനങ്ങൾക്ക് 174.6 കോടി, സാമ്പത്തിക നിക്ഷേപത്തിനായി 286.4 കോടി, അടിസ്ഥാന സൗകര്യവികസനത്തിനായി 258.1 കോടി എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങൾക്കായി നീക്കിവച്ച തുക. മറ്റു ചെലവുകൾക്കായി 1262.7 കോടി ദിർഹം നീക്കിവച്ചിട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.