Breaking News

യുഎഇയിൽ 400 ഇന്ത്യക്കാർക്ക് ഔട്ട് പാസും 600 പേർക്ക് താത്കാലിക പാസ്പോർട്ടും അനുവദിച്ചു.

ദുബായ് : യുഎഇയിൽ പ്രാബല്യത്തിലുള്ള പൊതുമാപ്പ് ആവശ്യങ്ങൾക്കായി 4000-ത്തിലേറെ ഇന്ത്യൻ അപേക്ഷകർ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചതായി കോൺസൽ ജനറൽ സതീഷ് കുമാർ ശിവ പറഞ്ഞു. ഇതിൽ 400 പേർക്ക് ഔട്ട് പാസ്(എക്സിറ്റ് പാസ്) അനുവദിച്ചു. പുതിയ ജോലി കണ്ടെത്തിയ 600 പേർക്ക് താത്കാലിക പാസ്പോർട്ട് അനുവദിച്ചതായും കോൺസൽ ജനറൽ പറഞ്ഞു. ഇന്ത്യൻ കോൺസുലേറ്റിൽ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമാപ്പ് കാലാവധി പകുതി പിന്നിട്ടിരിക്കുകയാണ്. ഇന്ത്യൻ അപേക്ഷകരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. പൊതുമാപ്പ് ആവശ്യവുമായി എത്തുന്ന ഇന്ത്യക്കാർക്ക് കോൺസുലേറ്റിൽ മികച്ച സേവനം നൽകിവരുന്നു. നാല് തരത്തിലുള്ള സേവനമാണ് അവർക്ക് നൽകുന്നത്. അപേക്ഷകരെ സ്വാഗതം ചെയ്യുന്നതിനായുള്ള കൗണ്ടറിലെത്തുന്നവര്‍ക്ക് മാർഗ നിർദേശങ്ങൾ നൽകുന്നതാണ് ആദ്യ ഘട്ടം. വീസാ കാലാവധി കഴിഞ്ഞ് നിൽക്കുന്നവർക്കും സ്പോൺസറുടെ അടുത്ത് നിന്ന് ഒളിച്ചോടിയവർക്കും നാ‌‌‌ട്ടിലേയ്ക്ക് മടങ്ങോൻ അപേക്ഷാ ഫോറം പൂരിപ്പിച്ച് നൽകുന്നതടക്കമുള്ള സഹായം നൽകുന്നു.
പുതിയ ജോലി ലഭിച്ച് പദവി ശരിയാക്കി യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് ആമർ സെൻ്ററുകളെ സമീപിക്കാനുള്ള മാർഗനിർദേശങ്ങളും നൽകുന്നുണ്ട്. സർക്കാർ ഫീസുകളല്ലാതെ കോൺസുലേറ്റ് മറ്റ് യാതൊരു ഫീസും ഈടാക്കുന്നില്ലെന്നും സൗജന്യസേവനമാണ് നൽകിവരുന്നതെന്നും സതീശ് കുമാർ ശിവ വ്യക്തമാക്കി. വീസാ കാലാവധി കഴിഞ്ഞും മറ്റും യുഎഇയിൽ തുടരുന്ന വിദേശികൾക്ക് പിഴ കൂടാതെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാനും പുതിയ ജോലി കണ്ടെത്തി പദവി നിയമപരമാക്കാനും അവസരം നൽകി യുഎഇ സർക്കാർ ഈ മാസം ആദ്യം പ്രാബല്യത്തിൽ കൊണ്ടുവന്ന പൊതുമാപ്പ് ഒക്ടോബർ 31ന് അവസാനിക്കും.അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലും രാജ്യത്തെങ്ങുമുള്ള 86 ആമർ സെൻ്ററുകളിലുമാണ് സേവനത്തിനായി സമീപിക്കേണ്ടത്. ബർദുബായിലുള്ള ഇന്ത്യൻ കോൺസുലേറ്റിലെത്തിയാൽ അപേക്ഷ പൂരിപ്പിക്കുന്നതടക്കമുള്ള സേവനം സൗജന്യമായി ലഭിക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.