അബുദാബി : വിദ്യാർഥികളുടെയും 21 വയസ്സിനു താഴെയുള്ള ഗവേഷകരുടെയും പേറ്റന്റ് റജിസ്ട്രേഷൻ ഫീസ് യുഎഇ ഒഴിവാക്കി. പേറ്റന്റിന് അപേക്ഷിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഫീസ് റദ്ദാക്കിയതെന്നും പ്രാദേശിക, രാജ്യാന്തര തലങ്ങളിൽ യുഎഇയുടെ മത്സരക്ഷമത വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും സാമ്പത്തിക മന്ത്രാലയം അറിയിച്ചു.
അതേസമയം, പുതിയ പേറ്റന്റ് റജിസ്റ്റർ ചെയ്യുന്നതിനുള്ള സമയം 42 മാസത്തിൽ നിന്ന് 6 മാസമാക്കി കുറച്ചിട്ടുണ്ട്. ‘പേറ്റന്റ് ഹൈവ്’ എന്ന പദ്ധതി തയാറാക്കിയാണ് റജിസ്ട്രേഷൻ ത്വരിതപ്പെടുത്തുന്നത്. ‘നിലവിൽ 4,481 പേറ്റന്റുകളാണ് റജിസ്റ്റർ ചെയ്യുന്നത്. 2026നകം ഇത് 6,000 ആക്കി ഉയർത്താമെന്നാണ് പ്രതീക്ഷ.
ബൗദ്ധിക സ്വത്തവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിന് ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുമായി (ഡബ്ല്യുഐപിഒ) സഹകരിച്ച് സാമ്പത്തിക മന്ത്രാലയം പ്രത്യേക പരിശീലനം നൽകും. പേറ്റന്റ് ഹൈവ് പദ്ധതി യുഎഇയെ ഗ്ലോബൽ ഇന്നവേഷൻ സൂചിക പ്രകാരമുള്ള ലോകത്തിലെ മികച്ച 15 രാജ്യങ്ങളിലൊന്നാക്കി മാറ്റുമെന്നും സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അഹമ്മദ് അൽ സാലിഹ് പറഞ്ഞു
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.