ദുബായ് : മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) പൊതുജനങ്ങളോട് അഭ്യർഥിച്ചു. വൈദ്യുതി വിതരണത്തിലെ തടസ്സങ്ങൾ ഒഴിവാക്കാനും സുരക്ഷിതമായ വൈദ്യുതി വിതരണം ഉറപ്പാക്കാനുമാണ് ഇത് ലക്ഷ്യമിടുന്നത്.
വൈദ്യുത സംവിധാനങ്ങളുടെ പതിവ് പരിശോധനയും അറ്റകുറ്റപ്പണിയും നടത്തുക. എല്ലാ ബാഹ്യ ഇലക്ട്രിക്കൽ കണക്ഷനുകളും പാനലുകളും മീറ്റർ ബോക്സുകളും വാട്ടർപ്രൂഫും ശരിയായി ഇൻസുലേറ്റ് ചെയ്തതുമാണെന്ന് ഉറപ്പാക്കണം. വൈദ്യുത സംബന്ധമായ എല്ലാ ജോലികൾക്കും യോഗ്യതയുള്ള ഇലക്ട്രീഷ്യനെ മാത്രമേ നിയോഗിക്കാവൂ.
വൈദ്യുത പാനലുകൾ സുരക്ഷിതമായി അടയ്ക്കുക, വൈദ്യുതി മീറ്ററിന്റെ ഗ്ലാസ് കവർ പൊട്ടിയാൽ ഉടൻ മാറ്റി സ്ഥാപിക്കുക, മേൽക്കൂരയിലെ വൈദ്യുത ചാലകങ്ങളിലെ തുറസ്സുകൾ അടയ്ക്കുക, എർത്തിങ് കേബിളുകൾ പരിശോധിച്ച് സുസ്ഥിരമാണെന്ന് ഉറപ്പാക്കുക എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ദേവയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും വെബ്‌സൈറ്റിലൂടെയും മഴക്കാലത്തെ സുരക്ഷാ നിർദ്ദേശങ്ങൾ ലഭ്യമാണ്. സാങ്കേതിക അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് 991 എന്ന നമ്പരിലാണ് ബന്ധപ്പെടേണ്ടത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.