യുഎഇയിൽ ഫ്രീലാൻസറാകാണോ; അവസരങ്ങളുടെ വാതിൽ തുറന്ന് അബുദാബി ബിസിനസ്

അബുദാബി : അബുദാബി സാമ്പത്തിക വികസന വിഭാഗത്തിലെ അബുദാബി ബിസിനസ് സെന്റർ (എഡിബിസി) ഫ്രീലാൻസിങ്
ലൈസൻസിൽ 30 പുതിയ പ്രവർത്തനങ്ങൾ കൂടി ചേർത്തതായി അറിയിച്ചു. ഈ നീക്കം അബുദാബിയുടെ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും കുറഞ്ഞ ചെലവിൽ ബിസിനസ് ആരംഭിക്കാൻ സഹായിക്കുകയും ചെയ്യും.ഈ പുതിയ ലൈസൻസ് പ്രഫഷനലുകൾക്ക് തങ്ങളുടെ വിശാലമായ അറിവും പരിചയവും ഉപയോഗിച്ച് വ്യത്യസ്ത സേവനങ്ങൾ
വാഗ്ദാനം ചെയ്യാൻ സഹായിക്കും. സംഘടനകൾ, സ്ഥാപനങ്ങൾ, കമ്പനികൾ, വ്യക്തികൾ എന്നിവർക്ക് പ്രത്യേക സേവനങ്ങൾ നൽകാൻ ഇത് അവരെ പ്രാപ്തരാക്കും.
അബുദാബി സാമ്പത്തിക വികസന വിഭാഗം പ്രഖ്യാപിച്ച പുതിയ പ്രവർത്തനങ്ങളിൽ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വികസനം, ഇലക്ട്രോണിക് ഉപകരണങ്ങളും സിസ്റ്റങ്ങളും, സോഫ്റ്റ്വെയർ ഡിസൈൻ, എണ്ണ, പ്രകൃതി വാതക ഫീൽഡ് പ്രൊഡക്ഷൻ സോഫ്റ്റ്വെയർ, ഡിസൈൻ, ഡാറ്റ വിശകലനം, കംപ്യൂട്ടർ സിസ്റ്റം വികസനം, 3ഡി ഇമേജിങ് എന്നിവ ഉൾപ്പെടുന്നു.

ഈ കൂട്ടിച്ചേർക്കലോടെ ഫ്രീലാൻസിങ് ലൈസൻസിൽ ഇപ്പോൾ 100 വ്യത്യസ്ത പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. ഫ്രീലാൻസർമാരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി അബുദാബിയിലെസംരംഭകർക്ക് ലഭ്യമായ ബിസിനസ് പ്രവർത്തനങ്ങളുടെ പരിധി വിപുലീകരിക്കാൻ ലക്ഷ്യമിടുന്നു എന്നാണ് അബുദാബി ബിസിനസ് സെന്റർ (എഡിബിസി) എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് മുനിഫ് അൽ മൻസൂരി പറയുന്നത്. കഴിഞ്ഞ വർഷം 1,013 ഫ്രീലാൻസിങ് ലൈസൻസുകൾ നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.