അബുദാബി : യുഎഇയിൽ പൊതുമാപ്പ് നീട്ടില്ലെന്നും ഈ മാസം 31ന് അവസാനിക്കുമെന്നും അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൊതുമാപ്പ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ അതിന് മുൻപായി നടപടികൾ സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ വൻ പിഴയടക്കമുള്ള ശിക്ഷകൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
അനധികൃതമായി യുഎഇയിൽ താമസിക്കുന്നവർക്ക് അവരുടെ പദവി നിയമപരമാക്കാനും പിഴ കൂടാതെ സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ചുപോകാനുമായി സെപ്റ്റംബർ 1ന് രണ്ട് മാസത്തേയ്ക്ക് ആരംഭിച്ച പൊതുമാപ്പ് പിന്നീട് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട്സ് സെക്യൂരിറ്റി രണ്ട് മാസത്തേയ്ക്ക് കൂടി നീട്ടുകയായിരുന്നു.
ആയിരക്കണക്കിന് പേർ ഇതിനകം ഉപയോഗപ്പെടുത്തിയ പൊതുമാപ്പ് ഈ രാജ്യം നൽകിയ ഏറ്റവും വലിയ നന്മയാണെന്ന് താമസ- കുടിയേറ്റ വിഭാഗം (ജിഡിആർഎഫ്എ) തലവൻ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. ഇന്ത്യക്കാരുൾപ്പെടെ ആയിരക്കണക്കിന് താമസക്കാർ വിവിധ കമ്പനികളിൽ ജോലിയിൽ പ്രവേശിച്ച് അവരുടെ വീസ പദവി ക്രമപ്പെടുത്തുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തി. ഒട്ടേറെ പേർക്ക് ദശലക്ഷക്കണക്കിന് ദിർഹം പിഴകൾ ഒഴിവാക്കി അവരെ നാട്ടിലേയ്ക്ക് പറഞ്ഞയച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.