Breaking News

യുഎഇയിൽ പറക്കാനൊരുങ്ങി എയർ ടാക്സി; യാഥാർഥ്യത്തിലേക്ക് ഒരു ചുവടുകൂടി: കാർഗോ ഡ്രോണുകൾക്കായി എയർ കോറിഡോർ

ദുബായ് : യുഎഇയിൽ വൈകാതെ യാഥാർഥ്യമാകാൻ പോകുന്ന എയർ ടാക്സി പദ്ധതിയിലേക്ക് ഒരു ചുവടുകൂടി. യുഎഇ വ്യോമ പാതകൾ അടയാളപ്പെടുത്താനും പൈലറ്റുള്ളതും അല്ലാത്തതുമായ പറക്കും ടാക്സികൾക്കും കാർഗോ ഡ്രോണുകൾക്കുമായി നിയന്ത്രണ ചട്ടക്കൂട് വികസിപ്പിക്കാനും തുടങ്ങിയതായി ദുബായ് ലോക സർക്കാർ ഉച്ചകോടിയിൽ പ്രഖ്യാപിച്ചു. ഏരിയൽ ഇടനാഴികളും നിയന്ത്രണങ്ങളും അടുത്ത 20 മാസത്തിനുള്ളിൽ നിർവചിക്കപ്പെടും.
എയർ  ടാക്‌സികളുടെയും കാർഗോ ഡ്രോണുകളുടെയും തടസ്സങ്ങളില്ലാത്ത സഞ്ചാരം ഉറപ്പാക്കുന്നതിന് യുഎഇയിലെ പ്രധാന രാജ്യാന്തര വിമാനത്താവളങ്ങളെയും ഐക്കോണിക് സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്നതാണ് വ്യോമ പാതകൾ. ഈ നാഴികക്കല്ല് കൈവരിക്കുന്നതിന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും (ജിസിഎഎ) അഡ്വാൻസ്ഡ് ടെക്നോളജി റിസർച് കൗൺസിൽ (എടിആർസി) സ്ഥാപനങ്ങളും ടെക്നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടും (ടിഐഐ) ആസ്പൈറും എയർ സ്പേസ് മാനേജ്മെന്റിലെ സാങ്കേതിക വൈദഗ്ധ്യം പങ്കിടുന്നതിനുള്ള പങ്കാളിത്തത്തിൽ ഒപ്പുവച്ചു. റെഗുലേറ്റർമാർ, വ്യവസായ പ്രമുഖർ, ഗവേഷകർ എന്നിവരുൾപ്പെടെ ടിഐഐയുടെ പങ്കാളികളുടെ ശൃംഖലയുമായി ചേർന്ന് സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പാക്കുന്ന  സമഗ്ര നിയന്ത്രണ ചട്ടക്കൂട് സ്ഥാപിക്കാൻ സഹകരണം ലക്ഷ്യമിടുന്നു.
പുതിയ എയർ കോറിഡോറുകൾ യാത്രക്കാർക്കും ചരക്ക് ഗതാഗതത്തിനും നൂതനമായ സംവിധാനമൊരുക്കും. പരമ്പരാഗത റോഡ് ശൃംഖലകളിലെ സമ്മർദ്ദം ഒഴിവാക്കുകയും കണക്ടിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യും.എയർ ടാക്‌സികൾക്കും ഡ്രോണുകൾക്കുമുള്ള എയർ കോറിഡോർ മാപ്പിങ് യുഎഇയുടെ അടിസ്ഥാന സൗകര്യങ്ങളിലേക്ക് നൂതന എയർ മൊബിലിറ്റി (എഎഎം) തടസ്സങ്ങളില്ലാതെ നടപ്പിലാക്കാൻ സഹായിക്കുന്ന നിർണായക നാഴികക്കല്ലാണെന്ന് ജിസിഎഎ ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി പറഞ്ഞു.  ജിസിഎഎയുമായുള്ള ഈ  സഹകരണം നഗര ഗതാഗതത്തിന്റെ ഭാവിയെ പുനർനിർമിക്കുന്നുവെന്ന് ടിഐഐ സിഇഒ ഡോ. നജ് വ ആരാജ് പറഞ്ഞു. എയർസ്‌പേസ് മാനേജ്‌മെന്റ് പുരോഗമിക്കുന്നതിലൂടെയും പൈലറ്റഡ്, ഓട്ടോണമസ് എയർ ടാക്‌സികൾ, കാർഗോ ഡ്രോണുകൾ എന്നിവ സംയോജിപ്പിക്കുന്നതിലൂടെയും  നഗര കണക്ടിവിറ്റി വർധിപ്പിക്കുക മാത്രമല്ല, ഭാവി തലമുറകൾക്ക് പ്രയോജനം ചെയ്യുന്ന സുസ്ഥിരവും എളുപ്പത്തിൽ ബന്ധപ്പെടാവുന്നതുമായ യാത്രാ സൗകര്യങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.