അബുദാബി : യുഎഇയിൽ നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാവിലെ 9 വരെ മൂടൽമഞ്ഞുണ്ടാകാനും സാധ്യതയുണ്ട്.മഞ്ഞ്, മഴ, പൊടിക്കാറ്റ് തുടങ്ങിയവയുള്ളപ്പോൾ ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഈ സമയങ്ങളിൽ അബുദാബി എമിറേറ്റിലെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറയ്ക്കും. ദൂരക്കാഴ്ച കുറഞ്ഞാൽ റോഡിൽനിന്ന് നിശ്ചിത അകലത്തിലേക്ക് വാഹനം മാറ്റിനിർത്തി ഹസാഡ് ലൈറ്റ് തെളിക്കണമെന്നും അന്തരീക്ഷം തെളിഞ്ഞ ശേഷം മാത്രമേ യാത്ര തുടരാവൂ എന്നും അധികൃതർ ഓർമിപ്പിച്ചു.
അൽഐനിലെ റിമ, അബുദാബിയിലെ അൽവത്ബ, പടിഞ്ഞാറൻ മേഖലയായ അൽദഫ്രയിലെ താൽ അൽ ശറബ്, ഹമീം, അൽ ഖാതിം, അൽ ഖസന എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടാകും. അൽഐനിലും ഹമീം മേഖലകളിലും മഞ്ഞുവീഴ്ച ശക്തമാകുന്നതിനാൽ റെഡ് അലർട് പുറപ്പെടുവിച്ചു. ഇന്ന് കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസുമാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.