അബുദാബി : യുഎഇയിൽ വിവിധയിടങ്ങളിൽ ഇന്ന് നേരിയ തോതിൽ മഴ പെയ്യും. അതോടെ താപനില വീണ്ടും കുറയും. അൽഐനിലും അബുദാബിയിലും ആകാശം മേഘാവൃതമായിരിക്കും. അബുദാബിയിലെ റസീൻ, അൽസൂത് എന്നിവിടങ്ങളിൽ ഇന്നലെ വൈകിട്ട് മഴ പെയ്തു.മഴ നനഞ്ഞ റോഡുകളിലൂടെ വാഹനമോടിക്കുമ്പോൾ തെന്നിമാറാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ വേണമെന്ന് പൊലീസ് മുന്നറിയിപ്പു നൽകി. മഴ , മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങി അസ്ഥിര കാലാവസ്ഥയിൽ അബുദാബി എമിറേറ്റിലെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറയുമെന്നും ഓർമപ്പെടുത്തി. അമിതവേഗം കുറയ്ക്കുക, വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കുക, പെട്ടെന്ന് ലെയ്ൻ മാറാതിരിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം.
യുഎഇയിൽ ഇന്നലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില അൽഐനിലെ റക്നയിൽ 6.1 ഡിഗ്രി രേഖപ്പെടുത്തി. കൂടിയ താപനില റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിൽ,, 27 ഡിഗ്രി. മണിക്കൂറിൽ 10 മുതൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശിയേക്കും. അറേബ്യൻ കടൽ പ്രക്ഷുബ്ധമായതിനാൽ കടലിലിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.