Breaking News

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 വയസ്സ്; നിയമം ഉടൻ പ്രാബല്യത്തിൽ

ദുബായ് : പുതുതലമുറയുടെ കാത്തിരിപ്പിന് അറുതിയായി. യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 വയസ്സായി കുറച്ച നിയമം ഈ മാസം 29 ന് പ്രാബല്യത്തിൽ വരും. 17 വയസ്സ് തികഞ്ഞവർക്ക് 29 മുതൽ ഡ്രൈവിങ് ലൈസൻസിനായി റജിസ്റ്റർ ചെയ്യാം.കഴിഞ്ഞ വർഷം ഒക്ടോബറിലാണ് യുഎഇ സർക്കാർ പുതിയ നിയമം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് കാറുകൾക്കും ചെറു വാഹനങ്ങൾക്കും ലൈസൻസ് നേടുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായമാണ് 18 ൽ നിന്ന് 17 ആയി കുറച്ചത്.നിലവിലുള്ള നിയമമനുസരിച്ച്, പതിനേഴര വയസ്സുള്ളവർക്കും ലൈസൻസിനായി റജിസ്റ്റർ ചെയ്യാം. അവർക്ക് ഡ്രൈവിങ് പഠിക്കാനും ടെസ്റ്റ് വിജയിക്കാനും കഴിയും. എന്നാൽ അപേക്ഷകന് 18 വയസ്സ് തികയുമ്പോൾ മാത്രമേ ലൈസൻസ് ലഭിക്കുകയുള്ളു. ഇതിനാണ് മാറ്റമുണ്ടായിരിക്കുന്നത്. പുതിയ നിയമത്തെ യുവതലമുറ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. പലരും ഇതിനകം റജിസ്ട്രേഷൻ നടപടികളിലേയ്ക്ക് കടന്നിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

5 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.