അബുദാബി : പരിസ്ഥിതിസൗഹൃദ ട്രാക്കിൽ കുതിച്ച് യുഎഇയിലെ ആദ്യത്തെ ഇ-ബൈക്ക്. 7എക്സ് കമ്പനിയുടെ ലോജിസ്റ്റിക്സ് വിഭാഗമായ ഇഎംഎക്സ് ആണ് ഡെലിവറി സേവനങ്ങൾക്കായി ഇലക്ട്രിക് ബൈക്ക് പുറത്തിറക്കിയത്. ഭാവിയിൽ യുഎഇയിൽ ഉടനീളം ഡെലിവറി സേവനങ്ങൾക്ക് ഇ-ബൈക്ക് ഉപയോഗപ്പെടുത്താനാണ് കമ്പനിയുടെ നീക്കം. അതോടെ പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയും. യുഎഇയുടെ നെറ്റ് സീറോ 2050 പദ്ധതിക്കും ഈ തീരുമാനം സഹായകരമാകും.
മികച്ച സാങ്കേതികവിദ്യയുള്ള ഇഎംഎക്സ് ഇ-ബൈക്കുകൾ ഊർജ കാര്യക്ഷമത 16% വർധിപ്പിക്കും. ഇരട്ട ബാറ്ററിയിൽ പ്രവർത്തിക്കുന്നതിനാൽ ഒരിക്കൽ ചാർജ് ചെയ്താൽ 135 കിലോമീറ്റർ വരെ ഓടിക്കാനാകും. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ പോലും ഡ്രൈവറുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കംബൈൻഡ് ബ്രേക്കിങ് സിസ്റ്റം (സിബിഎസ്), ഹൈഡ്രോളിക് സസ്പെൻഷൻ തുടങ്ങിയ നൂതന സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. യുഎഇയിലുടനീളം ബാറ്ററി ചാർജിങ് സംവിധാനവും ലഭ്യമാക്കിയിട്ടുണ്ടെന്നും ഇഎംഎക്സ് ജനറൽ മാനേജർ താരിഖ് അൽ വാഹിദി പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.