Breaking News

യുഎഇയിൽ ഒക്ടോബറിൽ പെട്രോൾ, ഡീസൽ വില കുറയും

ദുബായ് : യുഎഇയിൽ ഒക്ടോബറിൽ പെട്രോൾ, ഡീസൽ വില കുറയും. ഈ മാസത്തേക്കാളും ലിറ്ററിന് 24 ഫിൽസാണ് പെട്രോളിന് കുറയുക. ഡീസലിന് 72 ഫിൽസും. രാജ്യാന്തരതലത്തിൽ ക്രൂഡോയിലിന് വിലക്കുറവ് വന്ന സാഹചര്യത്തിൽ യുഎഇ ഫ്യുവൽ പ്രൈസ് മോണിറ്ററിങ് കമ്മിറ്റിയാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ(ചൊവ്വ) മുതൽ പുതിയ വില പ്രാബല്യത്തിൽ വരും.
പെട്രോൾ സൂപ്പർ 98 ലിറ്ററിന് നാളെ മുതൽ 2.66 ദിർഹം നൽകിയാൽ മതി. സെപ്റ്റംബറിൽ ലിറ്ററിന് 2.90 ദിർഹമായിരുന്നു. സ്പെഷ്യൽ 95 ലിറ്ററിന് 2.54 ദിർഹം(സെപ്റ്റംബറിൽ ലിറ്ററിന്  2.78    ദിർഹം). ഇ പ്ലസ് 91 ലിറ്ററിന് 2.47 ദിർഹം (2.71 ദിർഹം). ഡീസല്‍ ലിറ്ററിന് 2.6  ദിർഹം നൽകണം. നിലവിൽ ഇത് 2.78 ദിർഹമാണ്. കഴിഞ്ഞ മാസത്തേക്കാളും ലിറ്ററിന് 72 ദിർഹമാണ് ഒറ്റയടിക്ക് കുറഞ്ഞത്.
രാജ്യാന്തര തലത്തിൽ എണ്ണ വിലയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചാണ് യുഎഇയിൽ ഇന്ധന വില ക്രമീകരിക്കുന്നത്. സെപ്റ്റംബറിൽ ആഗോള എണ്ണവില താഴ്ന്ന നിലയിൽ തുടരുന്നതിനാൽ ഒക്ടോബറിൽ പെട്രോൾ വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു.  ശക്തമായ വിതരണം, സൗദി ഉൽപാദനം വർധിപ്പിക്കാൻ ആലോചിക്കുന്നതിനെക്കുറിച്ചുള്ള വാർത്തകൾ തുടങ്ങിയ ഒന്നിലേറെ ഘടകങ്ങൾ കാരണം ബ്രെൻ്റ് ഓയിൽ വില ഓഗസ്റ്റിൽ ബാരലിന് 78.63 ഡോളറായിരുന്നുവെങ്കിൽ സെപ്റ്റംബറിൽ ബാരലിന് ശരാശരി 73 ഡോളറാണ്.

ബാരലിന് 100 ഡോളർ എന്ന ലക്ഷ്യം ഉപേക്ഷിച്ച് ഉൽപാദനം വർധിപ്പിക്കാൻ സൗദി പദ്ധതിയിടുന്നു എന്ന വാർത്തയെത്തുടർന്ന് കഴിഞ്ഞ ആഴ്ച രണ്ട് ദിവസത്തിനുള്ളിൽ എണ്ണയ്ക്ക് 4 ശതമാനത്തിലധികം നഷ്ടം സംഭവിച്ചു. 2015-ൽ യുഎഇ വിലനിയന്ത്രണം നീക്കുകയും ആഗോള വിലയുമായി അവയെ ബന്ധപ്പെടുത്തുകയും ചെയ്തതിനാൽ എല്ലാ മാസാവസാനവും നിരക്കുകൾ പുതുക്കുന്നു. ആഗോള നിരക്കിന് അനുസൃതമായി റീട്ടെയിൽ പെട്രോൾ, ഡീസൽ നിരക്കുകൾ യുഎഇയുടെ ഇന്ധനവില കമ്മിറ്റി നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

10 hours ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.