കുവൈത്ത് സിറ്റി : സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ നാല് പ്രതികൾക്ക് കഠിന തടവും പിഴയും വിധിച്ച് കാസെഷന്‍ കോടതി. ശിക്ഷക്കപ്പെട്ട പ്രതികളിൽ മൂന്ന് പേർ സ്വദേശികളാണ്. ഒരു സ്വദേശി പൗരനെയും വനിതയെും കാസെഷന്‍ കോടതി രണ്ട് വര്‍ഷത്തെ കഠിന തടവിന് ശിക്ഷച്ചു. കൂടാതെ, ഒരു പ്രവാസിയെയും മറ്റൊരു സ്വദേശിയെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് ആറ് മാസത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്.
ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയതിന് പുറമേ, ചോദ്യപേപ്പര്‍ വില്‍പ്പനയിലൂടെ പ്രതികള്‍ക്ക് ലഭിച്ച 308,000 ദിനാര്‍ പിഴ ഇനത്തില്‍ വീണ്ടെടുക്കാനും കോടതി ഉത്തരവിട്ടു. പ്രതികള്‍ ഓരോ വിഷയത്തിനും 25 മുതല്‍ 50 കുവൈത്ത് ദിനാർ വരെയുള്ള തുകയ്ക്ക് ചോദ്യപേപ്പറുകള്‍ വിറ്റു. കൂടാതെ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന് ചോദ്യപേപ്പറുകള്‍ വന്‍തുക കരസ്ഥമാക്കി നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതികളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ജൂണിലാണ് ക്രിമിനല്‍ സെക്യൂരിറ്റി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയത്. അഞ്ച് മാസം മുൻപും സമാനസ്വഭാവത്തിലുള്ള കേസില്‍, ക്രിമിനല്‍ കോടതി ഒരു സ്വദേശി പൗരനെ 10 വര്‍ഷവും, സ്വദേശി വനിതയ്ക്ക് ഏഴ് വര്‍ഷവും കഠിന തടവ് വിധിച്ചു. സഹായായി നിന്ന ഒരു പ്രവാസിയെ ഒരു വര്‍ഷത്തെ കഠിന തടവിന് ശേഷം നാട് കടത്താനും ഉത്തരവിട്ടിരുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.