അബുദാബി : യുഎഇയിൽ ഈ വർഷം ശമ്പള വർധന ഉണ്ടായേക്കുമെന്ന് സർവേ. എല്ലാ വിഭാഗങ്ങളിലും കുറഞ്ഞത് 4 ശതമാനമെങ്കിലും ശമ്പള വർധനയാണ് വിവിധ രാജ്യാന്തര സർവേകൾ പ്രവചിക്കുന്നത്. ജീവനക്കാരിൽ അഞ്ചിൽ ഒരാൾ ശമ്പള വർധന ആവശ്യപ്പെടുന്നുവെന്നും സർവേ വ്യക്തമാക്കുന്നു.
വനിതകളിൽ 46% പേർ ശമ്പള വർധന പ്രതീക്ഷിക്കുമ്പോൾ പുരുഷന്മാരിൽ ഭൂരിഭാഗവും കൂടുതൽ ബോണസ് ലഭിക്കുമെന്ന് കണക്കുകൂട്ടുന്നു. രാജ്യത്തെ മൊത്തം പ്രവാസികളിൽ മൂന്നിൽ രണ്ടു ഭാഗവും ഈ വർഷം ശമ്പള വർധന പ്രതീക്ഷിക്കുന്നെന്നും റിപ്പോർട്ടുണ്ട്. മധ്യപൂർവ, വടക്കൻ ആഫ്രിക്കൻ മേഖലകളിലെ 1200 പേരിൽ നടത്തിയ സർവേയിലാണ് ശമ്പള വർധനയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നത്.
കഴിഞ്ഞ നവംബറിലും വിവിധ രാജ്യാന്തര കമ്പനികൾ യുഎഇയിലെ എല്ലാ വിഭാഗം കമ്പനികളും ഈ വർഷം ശമ്പളം വർധിപ്പിക്കുമെന്ന് പ്രവചിച്ചിരുന്നു. കോവിഡ് കാലത്ത് നിർത്തിവച്ച ശമ്പള വർധന തുടങ്ങാത്ത കമ്പനികൾ വരെയുണ്ട്. അതിനാൽ ശമ്പളത്തിൽ 20 ശതമാനമോ അതിൽ കൂടുതലോ വർധന ഉണ്ടാകണമെന്നാണ് സർവേയിൽ പങ്കെടുത്ത ചിലർ ആവശ്യപ്പെട്ടത്. തൊഴിലുടമ നൽകുന്ന പാർപ്പിട, യാത്രാ, ടെലിഫോൺ അലവൻസുകളിലും കാലോചിതമായ വർധന വേണമെന്ന് ആവശ്യപ്പെട്ടു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.