Breaking News

യുഎഇയില്‍ വിപിഎന്നിന് വിലക്കുണ്ടോ? നിയമത്തെക്കുറിച്ചും പിഴയെക്കുറിച്ചും പ്രവാസികള്‍ അറിയേണ്ടതെല്ലാം.!

അബുദാബി: ലോകമെബാടും അനേകം പേർ ഉപയോഗിക്കുന്ന ഒന്നാണ് വിപിഎൻ അഥവാ വെർച്വല്‍ പ്രൈവറ്റ് നെറ്റ്‌വർക്ക്. ഹോം ഇന്റർനെറ്റ് കണക്ഷനുമായി ബന്ധിപ്പിക്കുമ്ബോള്‍ സുരക്ഷിതമായ സ്വകാര്യ നെറ്റ്‌വർക്ക് ഉപഭോഗത്തിന് സഹായിക്കുന്ന വിപിഎൻ ആപ്പുകളും പ്ളേസ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാണ്.

നെറ്റ്‌വർക്ക് ട്രാഫിക് എൻക്രിപ്റ്റ് ചെയ്യുന്നതിലൂടെ ഐപി അഡ്രസും ലൊക്കേഷനും മാസ്‌ക് ചെയ്യുകയാണ് ചെയ്യുന്നത്. മൂന്നാം കക്ഷി ട്രാക്കറുകള്‍, ഇന്റർനെറ്റ് സേവന ദാതാക്കള്‍, വെബ്‌സൈറ്റുകള്‍, മാല്‍വെയറുകള്‍, സ്‌പൈവെയറുകള്‍ എന്നിവയ്ക്ക് നിങ്ങളുടെ ഡാറ്റ ഉപയോഗം കണ്ടത്താതിരിക്കാൻ വിപിഎൻ സഹായിക്കുന്നു.

കോർപ്പറേറ്റ് ഡാറ്റ സുരക്ഷിതമാക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട രീതികളിലൊന്നാണ് വിപിഎന്നുകളുടെ ഉപയോഗം. ഇന്ന് മിക്കവാറും കോർപ്പറേറ്റ് കമ്ബനികളും വിപിഎന്നുകളുടെ സഹായത്താലാണ് പ്രവർത്തിക്കുന്നത്. എന്നാല്‍ യുഎഇയില്‍ വിപിഎൻ ഉപയോഗത്തിന് വിലക്കുണ്ടെന്ന റിപ്പോർട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനെക്കുറിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാം.

യുഎഇയില്‍, ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ (ടിഡിആർഎ) മാർഗനിർദേശങ്ങള്‍ അനുസരിച്ച്‌ വിപിഎൻ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിഡിആർഎ 2016 ജൂലായ് 31നാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. കമ്ബനികള്‍, സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയവർ തങ്ങളുടെ ആന്തരിക നെറ്റ്‌വർക്കുകള്‍ ആക്‌സസ് ചെയ്യാൻ വിപിഎൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് നിയന്ത്രണമില്ലെന്ന് ടിഡിആർഎ വ്യക്തമാക്കുന്നു. എന്നാല്‍ വിപിഎൻ ദുരുപയോഗം ചെയ്താല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ടിഡിആർഎ ചൂണ്ടിക്കാട്ടി.

വിപിഎൻ ഉപയോഗിച്ച്‌ യഥാർത്ഥ ഐപി അഡ്രസ് മറച്ചുവച്ച്‌ കുറ്റകൃത്യങ്ങളും നിയമവിരുദ്ധമായ പ്രവർത്തനങ്ങളും ചെയ്യുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കപ്പെടുന്നു. ജയില്‍ ശിക്ഷയോ 500,000 ദിർഹം മുതല്‍ 2,000,000 ദിർഹംവരെ പിഴയോ ഇത് രണ്ടുമോ അനുഭവിക്കേണ്ടതായി വരുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

വിപിഎൻ ഉപയോഗിച്ച്‌ നിരോധിത ഉള്ളടക്കങ്ങള്‍ ആക്‌സസ് ചെയ്യുന്നതും, ബൈപ്പാസ് ചെയ്യുന്നതും നിയമവിരുദ്ധ ആശയവിനിമയ സേവനങ്ങള്‍ ഉപയോഗിക്കുന്നതും യുഎഇയില്‍ കുറ്റകരമാണ്. കൂടാതെ യുഎഇയില്‍ അംഗീകൃത വിപിഎന്നുകളുടെ പട്ടികയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.