Business

യുഎഇയില്‍ ഒന്നര പതിറ്റാണ്ടു പൂര്‍ത്തിയാക്കി ഫെഡറല്‍ ബാങ്ക് ; പുതിയ ബ്രാന്‍ഡ് കാമ്പയിന് ഇന്ത്യയില്‍ തുടക്കം

‘ഡിജിറ്റല്‍ അറ്റ് ദ് ഫോര്‍, ഹ്യൂമന്‍ അറ്റ് ദ് കോര്‍’ എന്ന ആശയത്തെ മുന്നോട്ട് നയിക്കുന്ന പുതിയ ബ്രാന്‍ഡ് കാമ്പയിന്‍ ഫെബ്രുവരി 12ന് ഇന്ത്യയില്‍ തുട ക്കമാകുമെന്ന് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനി വാസന്‍

ദുബൈ : ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്ക് യുഎഇയില്‍ വിജയക രമായ പ്രവര്‍ത്തനം 15 വര്‍ഷം പിന്നിട്ടു. ആഘോഷങ്ങളുടെ ഭാഗമാ യി ഇടപാടുകാരെ നേരിട്ട് കാണാനും ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്യാനും ജീവനക്കാര്‍ക്കൊപ്പം വാര്‍ഷികം ആഘോഷിക്കാനും ബാങ്കിന്റെ മാനേ ജിങ് ഡയറക്ടറും സിഇഒ യുമായ ശ്യാം ശ്രീനിവാസന്‍ യുഎഇ സന്ദര്‍ശിച്ചു.

ഫെഡറല്‍ ബാങ്കിനെ ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും മിഡില്‍ ഈസ്റ്റ് മേഖലയില്‍ കൂടുത ല്‍ കരുത്തുറ്റതാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി അദ്ദേഹം യുഎഇയിലെ സഹിഷ്ണുതാകാര്യ മ ന്ത്രി നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ദുബയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് വെങ്കടരാമന്‍ അനന്ത നാഗേശ്വരന്‍ വിഡിയോ സ ന്ദേശത്തിലൂടെ ആശംസകള്‍ അറിയിച്ചു.

ഒന്നര പതിറ്റാണ്ടു കാലത്തെ പ്രവര്‍ത്തനത്തിനിടെ ഫെഡറല്‍ ബാങ്ക് ഒട്ടേറെ നാഴികക്കല്ലുകള്‍ പിന്നിടുക യും യുഎഇയുടെ വളര്‍ച്ചയിലും വികസനത്തിലും കാര്യമായ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍ രംഗത്ത് മുന്നിട്ടു നില്‍ക്കുമ്പോഴും മാനുഷിക മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ബാങ്കിങ് സേവനങ്ങളാ ണ് ഫെഡറല്‍ ബാങ്കിനെ സവിശേഷമാക്കുന്നത്. ‘ഡിജിറ്റല്‍ അറ്റ് ദ് ഫോര്‍, ഹ്യൂമന്‍ അറ്റ് ദ് കോര്‍’ എന്ന ആശയത്തെ മുന്നോട്ട് നയിക്കുന്ന പുതിയ ബ്രാന്‍ഡ് കാമ്പയിന്‍ ഫെബ്രുവരി 12ന് ഇന്ത്യയില്‍ തുടക്കമാ കും.

വിജയകരമായ 15 വര്‍ഷങ്ങള്‍ ബാങ്കിനു സമ്മാനിച്ചതില്‍ പങ്കാളികള്‍, ഇടപാടുകാര്‍, ജീവനക്കാര്‍ തുടങ്ങി എല്ലാവരോടും കടപ്പാടുണ്ടെന്ന് ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. ‘നേട്ടങ്ങളില്‍ അഭിമാനവും സന്തോഷവുമു ണ്ട്. പങ്കാളികളില്‍ നിന്നും ഇടപാടുകാരില്‍ നിന്നും ജീവനക്കാരില്‍ നിന്നും ലഭിച്ച പിന്തുണയ്ക്ക് നന്ദിയുണ്ട്. ഏറ്റവും മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് തുടര്‍ന്നും മുന്‍ഗണന. ലോകമൊട്ടാകെയുള്ള ഇടപാ ടുകാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,’ അദ്ദേഹം പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.