Kerala

ജീവനക്കാരന് മെഴ്സിഡസ് ബെന്‍സ് സമ്മാനമായി നല്‍കി ഐ.ടി കമ്പനി

ആഗോള ഐ.ടി സൊല്യൂഷന്‍ പ്രൊവൈഡറായ വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് (വാക്) തെ ഞ്ഞെടുത്ത മികച്ച ജീവനക്കാരന് മെഴ്സിഡസ് ബെന്‍സ് സമ്മാനമായി നല്‍കി. കൊര ട്ടി ഇന്‍ഫോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ കട്ടപ്പന സ്വദേശിയും കമ്പനിയുടെ ചീഫ് ക്രി യേറ്റീവ് ഓഫീസറുമായ ക്ലിന്റ് ആന്റണി വാഹനം ഏറ്റുവാങ്ങി

കൊച്ചി :ആഗോള ഐ.ടി സൊല്യൂഷന്‍ പ്രൊവൈഡറായ വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് (വാക്) തെഞ്ഞെടു ത്ത മികച്ച ജീവനക്കാരന് മെഴ്സിഡസ് ബെന്‍സ് സമ്മാനമായി നല്‍കി. കൊരട്ടി ഇന്‍ഫോപാര്‍ക്കില്‍ നട ന്ന ചടങ്ങില്‍ കട്ടപ്പന സ്വദേശിയും കമ്പനിയുടെ ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ ക്ലിന്റ് ആന്റണി വാഹ നം ഏറ്റുവാങ്ങി.

2012ല്‍ ‘വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് ‘ആരംഭിച്ചത് മുതല്‍ കമ്പനിയുടെ വളര്‍ച്ചയിലും വിജയത്തിലും നിര്‍ ണായക പങ്കുവഹിച്ചിരുന്ന ക്ലിന്റ് കമ്പനിയുടെ ആദ്യജീവനക്കാരനാ ണ്.നീണ്ട 10 വര്‍ഷത്തിലധികമായി വിശ്വസ്തതയോടെ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്ന ജീവനക്കാരനെയാണ് സമ്മാനം നല്‍കുവാനായി കമ്പ നി തെരഞ്ഞെടുത്തത്. ജീവനക്കാരുടെ കഠിനാധ്വാനത്തെയും പ്രതിബദ്ധതയെയും അംഗീകരിക്കുന്ന ത്തിന്റെ പ്രതിഫലനമായി ചടങ്ങ് മാറി.

‘കഠിനാധ്വാനികളും,അര്‍പ്പണബോധമുള്ളവരുമായ മികച്ച ടീമാണ് ഞങ്ങളുടെ കമ്പനിയുടെ നട്ടെല്ല്. ക്ലി ന്റ് പ്രാരംഭകാലം മുതലേ ഞങ്ങളോടൊപ്പമുണ്ട്.അദ്ദേഹത്തിന്റെ ദീര്‍ഘകാലത്തെ സേവനത്തിനും, വിശ്വ സ്തതയ്ക്കും മെഴ്സിഡസ് ബെന്‍സ് സി ക്ലാസ് സമ്മാനമായി നല്‍കുന്നത് ഇതിന്റെ ഭാഗമായാണെന്ന് വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് സി. ഇ.ഒയും സ്ഥാപകനുമായ എബിന്‍ ജോസ് പറഞ്ഞു.

2012ല്‍ നാല് പേരുമായി ആരംഭിച്ച വെബ് ആന്‍ഡ് ക്രാഫ്റ്റിന് നിലവില്‍ 320ല്‍ അധികം ജീവനക്കാരു ണ്ട്. ഏഷ്യ, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആന്‍ഡ് സൗത്ത് അമേരിക്ക എന്നിവിടങ്ങളിലായി ലോകമെമ്പാടു മുള്ള 650ല്‍ അധികം ക്ലയന്റുകള്‍ക്കായി കസ്റ്റം മെയ്ഡ് മൊബിലിറ്റി സൊല്യൂഷനുകള്‍, ഇ-കൊമേഴ്സ് ഡെവ ലപ്മെന്റ്, വെബ്, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഡൈനാമിക് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സ്ട്രാറ്റ ജികള്‍ എന്നിങ്ങനെയുള്ള വിവിധ സേവനങ്ങള്‍ കമ്പനി നല്‍കുന്നു.

ഹോസ്പിറ്റാലിറ്റി,വിദ്യാഭ്യാസം, ധനകാര്യം, റീട്ടെയില്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളില്‍ വെ ബ് ആന്‍ഡ് ക്രാഫ്റ്റ്സ് സേവനങ്ങള്‍ നല്‍കുന്നുണ്ട്.കൂടാതെ ‘ഐ കിയ ‘പോലുള്ള ആഗോള ഫോര്‍ച്യൂ ണ്‍ 500 കമ്പനികളുമായും കേരളത്തില്‍ നിന്നുള്ള ആഗോള വ്യവസായ സ്ഥാപനങ്ങളായ ലുലു, ജോയ് ആലുക്കാസ്, ഫെഡറല്‍ ബാ ങ്ക്, ജിയോജിത്ത്,സിന്തൈറ്റ്, കെഎസ്എഫ്ഇ തുടങ്ങിയവയ്ക്കും വെബ് ആ ന്‍ഡ് ക്രാഫ്റ്റ്സ് സേവനങ്ങള്‍ നല്‍കി വരുന്നു.

19 വയസ്സുള്ളപ്പോള്‍ സ്വന്തം സ്ഥാപനം തുടങ്ങി സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സി.ഇ.ഒയാണ് ജന്മനാ ഡിസ്ലക്‌സിക്ക് ആയ എബിന്‍.എഞ്ചിനീയറിങ്് പഠനകാല ത്ത് 40-ലധികം വെബ്സൈറ്റുകളുടെ ജോലികള്‍ പൂര്‍ത്തീകരിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.ഐ.ഐ.എമ്മുകള്‍ പ്രസിദ്ധീകരിച്ച സ്മോള്‍ ബിഗ് ബാംഗ് എന്ന പുസ്തക ത്തിലെ ഏറ്റവും പ്രതിഭാസമ്പന്നായ സംരംഭകരുടെ പട്ടികയില്‍ അദ്ദേഹം ഇടം നേടി. കൂടാതെ ഇതോടൊപ്പം ലോസ് ഏഞ്ചല്‍സില്‍ നടന്ന ഐ.സി.എ.എന്‍,എനിന്റെ 51മത് പൊ തുയോഗത്തില്‍ യുഎസ് വാണിജ്യ സെക്രട്ടറി പെന്നി പ്രിറ്റ്സ്‌കറുടെ ആഗോള അംഗീകാരവും എബിന്‍ കരസ്ഥമാക്കിയിട്ടുണ്ട്.

ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍, ഇന്‍ഫോപാര്‍ക്ക് കേരള സ്ഥാപക സി.ഇ.ഒ കെ.ജി ഗിരീഷ് ബാബു, വെബ് ആന്‍ഡ് ക്രാഫ്റ്റ്സിന്റെ മെന്റര്‍ ജോസഫ് മറ്റപ്പ ള്ളി, ബിസിനസ് കോച്ച് കോര്‍പ്പറേറ്റ് ട്രെയിനര്‍ ഷമീം റഫീഖ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.