Breaking News

യുഎഇയില്‍ 265 പേര്‍ക്ക് കൂടി കോവിഡ് ,സൗദിയില്‍ 99, ഖത്തറില്‍ 63

കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവുമായി യുഎഇ. കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ട് 53 ദിവസം

ബുദാബി :  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുഎഇയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 265. 368 പേര്‍ രോഗമുക്തി നേടി. തുടര്‍ച്ചയായ 53 ദിവസമായി കോവിഡ് മരണം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇതുവരെയുള്ള ആകേ രോഗികളുടെ എണ്ണം 898,310 . രോഗമുക്തി നേടിയവരുടെ എണ്ണം 881, 516. ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2,302 ആണ്.

അതേസമയം, കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 14,492 ആണ്. രാജ്യത്ത് 232, 493 ആര്‍ടിപിസിആര്‍ പരിശോധനകള്‍ കൂടി നടന്നുവെന്നും ഇതില്‍ 265 പേര്‍ക്ക് മാത്രമാണ് കോവിഡ് പോസീറ്റാവയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സൗദി അറേബ്യയില്‍ ഏറെക്കാലത്തിനു ശേഷം പുതിയതായി കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടക്കത്തിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 99 ആണ്. 151 പേര്‍ കൂടി രോഗമുക്തരായി. ഒരാള്‍ കൂടി മരിച്ചതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 9068 ആയി.

ഇതുവരെയുള്ള രോഗബാധിതരുടെ എണ്ണം 753,902 ആണ്. രോഗമുക്തിനേടിയവരുടെ എണ്ണം 741,450.

അതേസമയം, ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 62 ആണ്. 99 പേര്‍ കൂടി രോഗമുക്തി നേടി. പുതിയതായി രോഗം ബധിച്ച 62 പേരില്‍ എട്ടു പേര്‍ വിദേശ യാത്ര കഴിഞ്ഞെത്തിവയരാണ്.

രാജ്യത്ത് നിലവില്‍ 597 പേര്‍ ആക്ടീാവ് രോഗികളാണ്. എന്നാല്‍, ഇവരില്‍ 28 പേരാണ് ആശുപത്രികളില്‍ ചിക്തിസ തേടിയെത്തിയത്. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 677 ആണ്.

കോവിഡ് നിയന്ത്രണത്തില്‍ ഇളവു വരുത്തിയിട്ടുണ്ടെങ്കിലും ആള്‍ക്കൂട്ടങ്ങള്‍ ഉള്ള ഇടങ്ങളില്‍ സാമൂഹിക അകലവും മുഖാവരണം ധരിക്കലും പാലിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.