Breaking News

യുഎഇയില്‍ കുരങ്ങുപനി നാലു പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

പകര്‍ച്ച വ്യാധിയായ കുരങ്ങുപനി പടര്‍ന്ന് പിടിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുത്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബുദാബി : യുഎഇയില്‍ നാലു പേര്‍ക്ക് കൂടി കുരങ്ങു പനി സ്ഥിരീകരിച്ചു. ഇതോടെ ഈ സാംക്രമിക രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി.

കോവിഡ് 19 പോലെ വ്യാപകമല്ലെങ്കിലും കുരങ്ങു പനി സ്ഥിരീകരിച്ചവര്‍ക്കും ഇവരുമായി അടുത്ത് ഇടപഴകിയവര്‍ക്കും ഐസൊലേഷനും ക്വാറന്റീനും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവരെ ഐസൊലേഷന്‍ സെല്ലുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുമായി അടുത്ത് ഇടപഴകിയവരെ കണ്ടത്തി ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.

വായുവിലൂടെ പകരാത്തതിനാല്‍ വലിയ തോതില്‍ വ്യാപനം നടക്കുന്നില്ല. എന്നിരുന്നാലും രോഗികളായവരുമായി അടുത്ത് ഇടപഴകിയവരിലാണ് രോഗം പടരുന്നത്. രോഗികളുടെ ശരീര സ്രവങ്ങളിലുൂടെയാണ് രോഗം പിടിപെടുന്നത്.

വൈറസ് ബാധയുള്ള മൃഗങ്ങളുമായി അടുത്തിടപഴകിയവര്‍ക്കും രോഗം പിടിപെടാം.

രോഗികളുമായി അടുത്ത് ഇടപഴകിയവര്‍ക്ക് 21 ദിവസത്തെ ക്വാറന്റൈനാണ് ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.

കുരങ്ങുപനിയുടെ വൈറസ് ബാധ നാലാഴ്ചയോളം ശരീരത്തില്‍ ഉണ്ടാകുമെന്നതിനാല്‍ രോഗം ബാധിച്ചവരെ ഐസലോഷേനില്‍ മുപ്പതു ദിവസത്തോളം കഴിയാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരിക്കാണ് യുഎഇയില്‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചത്.

ടുത്ത പനി, തലവേദന, പുറം, പേശീ വേദന എന്നിവയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ രോഗബാധ സംശയിക്കുന്നവര്‍ അടുത്തു തന്നെയുള്ള പ്രാഖമിക ആരോഗ്യ കേന്ദ്രത്തിലെത്തി അടിയന്തരമായി സ്രവം പരിശോധനയ്ക്ക് നല്‍കണം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.