നിയമലംഘകരെ കണ്ടെത്താന്‍ ഏപ്രില്‍ ഒന്നു മുതല്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം. അനധികൃതമായി താമസിക്കുന്നവര്‍ നാടുവിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു
ദുബൈ : മാര്‍ച്ച് 31ന് ശേഷം അനധികൃതമായി തങ്ങുന്നവര്‍ക്കെതിരെ യു.എ.ഇയില്‍ കര്‍ശന നടപടി തുടങ്ങി. 31ന് ശേഷം രാജ്യത്ത് അനധി കൃതമായി തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് മുന്നറിയിപ്പ് നല്‍കി. സന്ദര്‍ശക വിസയില്‍ എത്തിയവര്‍ക്കുള്‍പ്പെയുള്ള അനധികൃത താമസക്കാര്‍ക്ക് മാര്‍ച്ച് 31 വരെ വിസ കലാവധി യു.എ.ഇ നീട്ടി നല്‍ കിയിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള യാത്രാ വിലക്ക് കൂടി കണക്കിലെടുത്താണ് യുഎഇയില്‍ കുടുങ്ങിയവര്‍ക്ക് രാജ്യം വിടാനുള്ള സാവകാശം പല തവണകളിലായി അധികൃതര്‍ നീട്ടി നല്‍കിയത്.
എന്നാല്‍ ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് നടത്തിയ പരിശോധ നയില്‍ നിയമലംഘകരായി രാജ്യത്ത് തുടരുന്ന ആയിരങ്ങള്‍ ഇനിയും ഉണ്ടെന്നാണ് കണ്ടെത്തല്‍. അനധികൃതമായി താമസിക്കുന്നവര്‍ നാടുവിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണ മെന്ന് അധികൃതര്‍ അറിയിച്ചു. നിയമലംഘകരെ കണ്ടെത്താന്‍ ഏപ്രില്‍ ഒന്നു മുതല്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം.
നാട്ടിലേക്ക് മടങ്ങാന്‍ അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ മുഖേന പോകുന്നവര്‍ വിമാന ടിക്കറ്റും പാസ്പോര്‍ട്ടുമായി 6 മണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടിലെത്തി യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കണം. ദുബൈ, അല്‍മക്തൂം രാജ്യാന്തര വിമാനത്താവളം വഴി പോകുന്നവര്‍ വിമാനത്താവളത്തിലെ ദുബൈ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി സെന്ററില്‍ യാത്രയ്ക്ക് 48 മണിക്കൂര്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.