UAE

യുഎഇയില്‍ ഇനി വിസ കാലാവധി നീട്ടില്ല ; മാര്‍ച്ച് 31ന് രാജ്യം വിടണമെന്ന് കര്‍ശ നിര്‍ദേശം

നിയമലംഘകരെ കണ്ടെത്താന്‍ ഏപ്രില്‍ ഒന്നു മുതല്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം. അനധികൃതമായി താമസിക്കുന്നവര്‍ നാടുവിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു

ദുബൈ : മാര്‍ച്ച് 31ന് ശേഷം അനധികൃതമായി തങ്ങുന്നവര്‍ക്കെതിരെ യു.എ.ഇയില്‍ കര്‍ശന നടപടി തുടങ്ങി. 31ന് ശേഷം രാജ്യത്ത് അനധി കൃതമായി തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് മുന്നറിയിപ്പ് നല്‍കി. സന്ദര്‍ശക വിസയില്‍ എത്തിയവര്‍ക്കുള്‍പ്പെയുള്ള അനധികൃത താമസക്കാര്‍ക്ക് മാര്‍ച്ച് 31 വരെ വിസ കലാവധി യു.എ.ഇ നീട്ടി നല്‍ കിയിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള യാത്രാ വിലക്ക് കൂടി കണക്കിലെടുത്താണ് യുഎഇയില്‍ കുടുങ്ങിയവര്‍ക്ക് രാജ്യം വിടാനുള്ള സാവകാശം പല തവണകളിലായി അധികൃതര്‍ നീട്ടി നല്‍കിയത്.

എന്നാല്‍ ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് നടത്തിയ പരിശോധ നയില്‍ നിയമലംഘകരായി രാജ്യത്ത് തുടരുന്ന ആയിരങ്ങള്‍ ഇനിയും ഉണ്ടെന്നാണ് കണ്ടെത്തല്‍. അനധികൃതമായി താമസിക്കുന്നവര്‍ നാടുവിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണ മെന്ന് അധികൃതര്‍ അറിയിച്ചു. നിയമലംഘകരെ കണ്ടെത്താന്‍ ഏപ്രില്‍ ഒന്നു മുതല്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം.

നാട്ടിലേക്ക് മടങ്ങാന്‍ അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ മുഖേന പോകുന്നവര്‍ വിമാന ടിക്കറ്റും പാസ്പോര്‍ട്ടുമായി 6 മണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടിലെത്തി യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കണം. ദുബൈ, അല്‍മക്തൂം രാജ്യാന്തര വിമാനത്താവളം വഴി പോകുന്നവര്‍ വിമാനത്താവളത്തിലെ ദുബൈ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി സെന്ററില്‍ യാത്രയ്ക്ക് 48 മണിക്കൂര്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.