ദുബായ് : യുഎഇയുടെ വിവിധ എമിറേറ്റുകളിൽ പതാകദിനം ആചരിച്ചു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിആർഎഫ്‌എ) ആസ്ഥാനത്ത് യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു. ഔദ്യോഗികമായി നവംബർ 3ന് ആചരിക്കുന്ന യുഎഇ പതാക ദിനത്തിന്‍റെ മുന്നേടിയായി വെള്ളിയാഴ്ച പതാക ദിനാചരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ആഹ്വാനപ്രകാരമാണ് പരിപാടികൾ.
ചടങ്ങിൽ ജിഡിആർഎഫ്എ ദുബായ് അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ യുഎഇ ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന സൈനിക പരേഡിൽ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. ജിഡിആർഎഫ്എയിലെ വിവിധ ഡിപ്പാർട്ട്മെന്‍റ് തലവന്മാരും സ്വദേശികളും വിദേശികളും അടക്കമുള്ള ഒട്ടേറെ പേരും പങ്കെടുത്തു
രാജ്യസ്നേഹത്തിന്‍റെയും ഒരുമയുടെയും സന്ദേശമാണ് യുഎഇ പതാകദിനം പകരുന്നതെന്ന് മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. ദിനാചരണ ഭാഗമായി യുഎഇയുടെ പതാകളാലും നിറങ്ങളാലും ഡയറക്ടറേറ്റും പരിസരവും പ്രത്യേകം അലങ്കരിച്ചിരുന്നു. ഷാർജയിലും ഗംഭീരമായി പതാകദിനാചരണം നടന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.