UAE

യുഎഇയിലെ വിദ്യാലയങ്ങള്‍ക്ക് ശൈത്യകാല അവധി

യുഎഇയിലെ സ്‌കൂളുകള്‍ ശൈത്യകാല അവധിക്കായി അടച്ചു.ഡിസംബര്‍ 10 മുതല്‍ മൂന്ന് ആഴ്ചയാണ് അവധി.ശൈത്യകാല അവധിക്ക് ശേഷം 2022 ജനുവരി മൂന്നിനാണ് വിദ്യാലയ ങ്ങള്‍ തുറക്കുക

അബൂദബി: യുഎഇയിലെ സ്‌കൂളുകള്‍ ശൈത്യകാല അവധിക്കായി അടച്ചു.ഡിസംബര്‍ 10 മുതല്‍ മൂന്ന് ആഴ്ചയാണ് അവധി.യുഎഇയില്‍ ജനുവരി ഒന്ന് മുതല്‍ ഞായറാഴ്ചകളില്‍ വാരാന്ത്യ അവധി ആയതിനാ ല്‍ ശൈത്യകാല അവധിക്ക് ശേഷം 2022 ജനുവരി മൂന്നിനാണ് വിദ്യാലയങ്ങള്‍ തുറക്കുക.

വീണ്ടും തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളിയാഴ്ചകളില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്ന പ്രത്യേകത പുതിയ അധ്യയന വര്‍ഷത്തിനുണ്ട്.രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ ക്കൊപ്പം,അടുത്ത വര്‍ഷം അബൂദബിയി ലെ സ്‌കൂളുകളും നാലര ദിവസത്തെ പ്രവൃത്തി ദിവസത്തിലേക്ക് മാറും. വെള്ളി,ശനി ദിവസങ്ങള്‍ക്ക് പക രം, ശനി, ഞായര്‍, വെള്ളി യാഴ്ചയുടെ അര്‍ദ്ധദിനങ്ങള്‍ എന്നിവ പുതിയ വാരാന്ത്യ അവധി ദിവസമായി മാ റും. ജനുവരി മുതല്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12നകം ക്ലാസുകള്‍ പൂര്‍ത്തിയാക്കണമെന്ന് വി ദ്യാഭ്യാസ റെഗുലേ റ്റര്‍ അതോറിറ്റി സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

മധ്യവേനല്‍ അവധിയെ തുടര്‍ന്ന് അബൂദബി ഒഴികെയുള്ള എമിറേറ്റ്‌സുകളിലെ വിദ്യാലയങ്ങളില്‍ എ ല്ലാ വിദ്യാര്‍ത്ഥികളും ക്ലാസ് മുറികളില്‍ എത്തിയിരുന്നു.എന്നാല്‍, അബൂദബി എമിറേറ്റ്‌സില്‍ എല്ലാ ക്ലാ സ്സുകളിലേക്കും നേരിട്ടുള്ള പഠനമോ ഓണ്‍ലൈന്‍ പഠനമോ തെരഞ്ഞെടുക്കാന്‍ രക്ഷിതാക്കള്‍ക്ക് അവ സരമുണ്ടായിരുന്നു.പൂര്‍ണമാ യും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നല്ല ശതമാനം വിദ്യാര്‍ത്ഥി കളും വിദ്യാലയങ്ങളില്‍ എത്തി. കൃത്യമായ ഇടവേളകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ ക്കും സ്‌കൂളുകളില്‍ സൗജന്യ കോവിഡ് പരിശോധനകളും വിദ്യഭ്യാസ വകുപ്പുകളുടെ തുടര്‍ച്ചയായ ക ര്‍ശന പരിശോധനകളും നടക്കുന്നുണ്ട്.

സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവൃത്തിദിനങ്ങളില്‍ മാറ്റംവരുത്തിയ യു എ ഇ പ്രഖ്യാപനത്തിനു പിന്നാലെ സ്വകാര്യമേഖലയിലെ ജീവനക്കാരും ഇക്കാര്യത്തില്‍ വ്യക്തതയ്ക്കു വേണ്ടി കാത്തിരിക്കുന്നു. സര്‍ക്കാര്‍ ഓ ഫിസുകളില്‍ ആഴ്ചയില്‍ രണ്ടരദിവസം അവധി പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിക്കു സമാനമായി സ്വകാര്യമേ ഖലയിലും അവധി ദിനങ്ങള്‍ കൂട്ടിക്കിട്ടുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. വെള്ളിയാഴ്ചത്തെ പൊതു അവധി ഞായറാഴ്ചയിലേക്ക് നീട്ടിയ സര്‍ക്കാര്‍ വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തിദിന മായി മാറ്റുകയാണ് ചെയ്തത്. ഇതോടെ ഫലത്തില്‍ ആഴ്ചയില്‍ നാലരദിവസം പ്രവൃത്തിദിനങ്ങളും രണ്ടരദിവസം അവധി യുമായി.

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീഷണി മൂലം അവധിക്കാല യാത്രകള്‍ വേണ്ടെന്ന് വെച്ചവരുമുണ്ട്.ക്രിസ്മസും പുതുവല്‍സരവുമൊക്കെ ആഘോഷി ക്കാന്‍ ഈ അവധിക്കാലത്ത് സ്വദേ ശത്തേക്ക് പോകാറുള്ള രക്ഷിതാക്കളും സ്‌കൂള്‍ ജീവനക്കാരുമാണ് പ്രതിസന്ധിയിലായത്. പല കുടുബ ങ്ങളും യാത്ര വേണ്ടന്ന് വെച്ചിരിക്കു കയാണ്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.