അബുദാബി : യുഎഇയിൽ മോട്ടർ ഇൻഷുറൻസ് തുക ഉയർത്തിയതിനു പിന്നാലെ അപകടത്തിൽപെട്ട വാഹനങ്ങളുടെ പ്രീമിയം 15 ശതമാനം വർധിപ്പിച്ചു. ഇത്തരം വാഹനങ്ങൾക്ക് ഫുൾ കവറിനു (കോംപ്രിഹെൻസീവ്) പകരം തേഡ് പാർട്ടി ഇൻഷുറൻസ് മാത്രമാണ് അനുവദിക്കുന്നത്. കോംപ്രിഹെൻസീവ് ഇൻഷുറൻസ് എടുത്ത വാഹനങ്ങൾ അപകടത്തിൽപെട്ട് ക്ലെയിമിന് അപേക്ഷിക്കുമ്പോൾ മാത്രമാണ് ഈ വിവരം ഉപഭോക്താക്കളെ അറിയിക്കുന്നത്.
കഴിഞ്ഞ ഏപ്രിലിൽ യുഎഇയിലുണ്ടായ പ്രളയത്തിൽ പതിനായിരക്കണക്കിന് വാഹനങ്ങൾ കേടായിരുന്നു. പ്രകൃതിക്ഷോഭത്തിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടാകുമെന്ന് രേഖാമൂലം ഉറപ്പുനൽകിയിട്ടും നൂറുകണക്കിന് ക്ലെയിം അപേക്ഷ നിരസിച്ച കമ്പനികൾ പ്രളയത്തിന്റെ പേരു പറഞ്ഞ് മോട്ടർ ഇൻഷുറൻസ് പ്രീമിയം 3 ശതമാനം വരെ വർധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പുറമേയാണ് അപകടത്തിൽ പെടുന്ന വാഹനങ്ങൾക്ക് അമിത പ്രീമിയം ഈടാക്കുന്നതും തേഡ് പാർട്ടി ഇൻഷുറൻസിലേക്കു മാറ്റുന്നതും.
ടോട്ടൽ ലോസ് എന്ന നഷ്ടക്കച്ചവടം
വാഹനത്തിന് അപകടത്തിൽ നിസ്സാര കേടുപാടാണെങ്കിലും ‘ടോട്ടൽ ലോസ്’ ആണെന്നു തെറ്റിദ്ധരിപ്പിച്ച് നിസ്സാരതുക ഉടമയ്ക്കു നൽകി വാഹനം ഏറ്റെടുക്കാനാണ് ഇൻഷുറൻസ് കമ്പനികളും ബന്ധപ്പെട്ട ഗാരിജും ശ്രമിക്കുന്നത്. ടോട്ടൽ ലോസ് ആയ വാഹനത്തിന്റെ ഇൻഷുറൻസ് പരിരക്ഷാ തുകയുടെ പകുതി മാത്രമേ നൽകൂവെന്നാണ് കമ്പനികളും ഇടനിലക്കാരും പറയുന്നത്. അപകടത്തിനു കാരണക്കാരനാണെങ്കിൽ ഈ തുകയിൽനിന്ന് 250–300 ദിർഹം കുറയ്ക്കുകയും ചെയ്യും.
ടോട്ടൽ ലോസ് ആക്കുന്നത് വാഹന ഉടമയ്ക്ക് വലിയ നഷ്ടമുണ്ടാക്കും. ഇങ്ങനെ സ്വന്തമാക്കുന്ന വാഹനം അറ്റകുറ്റപ്പണി ചെയ്ത് മറിച്ചു വിൽക്കുകയാണ് പതിവ്. അതിനു പറ്റാത്ത വാഹനങ്ങളുടെ അസ്സൽ പാർട്സുകൾ അഴിച്ചെടുത്ത് വിറ്റ് ഇതിനെക്കാൾ കൂടുതൽ തുക സ്വന്തമാക്കും.
യഥാർഥത്തിൽ വാഹന ഉടമയ്ക്ക് ഇൻഷുറൻസ് കമ്പനി നൽകുന്നതിന്റെ രണ്ടും മൂന്നും നാലും ഇരട്ടി തുക ഇങ്ങനെ സമാഹരിക്കുന്നവരുണ്ടെന്ന് പതിറ്റാണ്ടുകളായി ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.