ദുബായ് : യുഎഇയിലെ ഒരു കോടി ജനങ്ങളിൽ 43 ശതമാനവും ഇന്ത്യക്കാർ. 43 ലക്ഷം ഇന്ത്യക്കാർ യുഎഇയിൽ ജീവിക്കുന്നെന്നാണു ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പുറത്തുവിട്ട പുതിയ കണക്ക്.സന്ദർശക, ടൂറിസ്റ്റ് വീസക്കാരെ ഉൾപ്പെടുത്താതെ റസിഡൻസി വീസയുള്ള ഇന്ത്യക്കാരുടെ മാത്രം എണ്ണമാണിത്. റസിഡൻസി വീസകളുടെ അടിസ്ഥാനത്തിൽ ആദ്യമായാണു ജനസംഖ്യക്കണക്ക് എടുത്തതെന്നു ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ പറഞ്ഞു. ഗൾഫ് മേഖലയിലെ ഇന്ത്യക്കാരുടെ ഏകദേശ കണക്കാണ് ഇതുവരെ പ്രസിദ്ധീകരിച്ചിരുന്നത്.10 ലക്ഷം സ്വദേശികളാണു യുഎഇയിൽ ഉള്ളത്; ആകെ ജനസംഖ്യ ഒരു കോടിയും. വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണു ജനസംഖ്യയുടെ 90 ശതമാനവും.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.