ദോഹ : അവധി ദിനങ്ങളിൽ പൊതുസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുൻകരുതലുകളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഭാഗമായി മന്ത്രാലയത്തിന് കീഴിലെ വിവിധ സുരക്ഷാ, സേവന വകുപ്പുകളുടെ സാങ്കേതിക ഏകോപന യോഗം നാഷനൽ കമാൻഡ് സെന്ററിൽ നടന്നു.സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രാജ്യത്തുടനീളം റെസ്‌ക്യൂ പൊലീസ് (അൽ ഫസ) പട്രോളിങ്ങിന്റെ എണ്ണം വർധിപ്പിക്കും. പൊതുസമാധാനത്തിന് ഭംഗം വരുത്തുന്ന അപകടങ്ങളോ നിയമലംഘനങ്ങളോ തടയുന്നതിനാണ് അൽ ഫസ പട്രോളിങ് ശക്തമാക്കുന്നത്. പാർക്കുകൾ, മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്ക് സമീപം പ്രത്യേക പട്രോളിങ് സംവിധാനം ഏർപ്പെടുത്തും. ഈദ് നമസ്ക്കാരം നടക്കുന്ന പള്ളികളിലും ഈദ് ഗാഹുകളിലും സുരക്ഷ നിലനിർത്തുന്നതിനും സഹായം നൽകുന്നതിനുമായി വിവിധ പ്രദേശങ്ങളിൽ പട്രോളിങ് സ്ഥാപിക്കും.
ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും ജനറൽ ട്രാഫിക് ഡയറക്ടറേറ്റിന്റെ ട്രാഫിക് പട്രോളിങ് ആൻഡ് ഇൻവെസ്റ്റിഗേഷൻ വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. പള്ളികൾക്കും ഈദ് പ്രാർഥനാ സ്ഥലങ്ങൾക്കും സമീപവും, റസിഡൻഷ്യൽ ഏരിയകൾ, വാണിജ്യ സമുച്ചയങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലും പൊലീസ് പട്രോളിങ്ങിന്റെയും ട്രാഫിക് ഓഫിസർമാരുടെയും സാന്നിധ്യം വർധിപ്പിക്കുന്നതിന് സമഗ്ര പദ്ധതി ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.
ഹൈവേകളിലും പ്രധാന റോഡുകളിലും ദിവസം മുഴുവൻ പട്രോളിങ് ഉണ്ടാകും. ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട വിനോദ പരിപാടികളുടെ വേദികളിലും, കോർണിഷ്, ദി പേൾ ഐലൻഡ് തുടങ്ങിയ കൂടുതൽ പൊതുജന പങ്കാളിത്തമുള്ള പ്രദേശങ്ങളിലും പട്രോളിംഗും ട്രാഫിക് ഓഫിസർമാരും നിലയുറപ്പിക്കും. മത്സ്യത്തൊഴിലാളികൾ, വിനോദസഞ്ചാരികൾ, ജല കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർ എന്നിവരുൾപ്പെടെയുള്ളവർക്ക് ആവശ്യമായ സഹായം നൽകുന്നതിന് ഡയറക്ടറേറ്റിന്റെ മറൈൻ പട്രോളിങ് 24 മണിക്കൂറും പ്രവർത്തിക്കും. സുരക്ഷിതമായ ഈദ് ആഘോഷം ഉറപ്പുവരുത്താൻ ശക്തമായ കരുതലുകൾ എടുത്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.