കുവൈത്ത് സിറ്റി : യാ ഹാല നറുക്കെടുപ്പില്‍ കൃത്രിമം നടത്തിയ സംഭവം കണ്ടെത്തിയ ഉദ്യോഗസ്ഥന് ആക്ടിങ് പ്രധാനമന്ത്രിയുടെ ആദരവ്. സുരക്ഷാ മേഖലയില്‍ ജോലിചെയ്യുന്ന ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് നവാഫ് അല്‍-നാസറിനെയാണ് ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹ് ആദരിച്ചത്.കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പ് പ്രക്രിയയുടെ തത്സമയ പ്രക്ഷേപണ വിഡിയോ റെക്കോര്‍ഡുചെയ്താണ് നവാഫ് അല്‍-നാസര്‍ തട്ടിപ്പ് പുറം ലോകത്ത് എത്തിച്ചത്. വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ നറുക്കെടുപ്പില്‍ കൃത്രിമം കണിക്കുന്നത് ശ്രദ്ധയിപ്പെട്ടു. നറുക്കെടുപ്പ് പെട്ടിയില്‍ നിന്ന് എടുത്ത കൂപ്പണ്‍ മാറ്റുന്നതാണ് വിഡിയോയില്‍ പതിഞ്ഞത്. തുടര്‍ന്ന്,പൊലീസ് സേനയിലുള്ള നവാഫ് സംഭവത്തെിന്റെ പിന്നാലെ അന്വേഷണം നടത്തിയതാണ് വന്‍ തട്ടിപ്പ് കണ്ടെത്താന്‍ കാരണമായത്.
ഈജിപ്ഷ്യന്‍ ദമ്പതികള്‍,വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റിലായി. ഇത്തരം തട്ടിപ്പ് വഴി കഴിഞ്ഞ നറുക്കെടുപ്പുകളിലെ 7 വാഹനങ്ങള്‍ ഈജിപ്ഷ്യന്‍ ദമ്പതികള്‍ കരസ്ഥമാക്കിയിരുന്നു. അഞ്ച് കാറുകള്‍ ഈജിപ്ഷ്യന്‍ സ്ത്രീയുടെയും രണ്ട് എണ്ണം ഇവരുടെ ഭര്‍ത്താവിന്റെ പേരിലും സമ്മാനമായി നേടിയിരുന്നു. പല പേരുകളാണ് ഇവര്‍ നറുക്കെടുപ്പ് കൂപ്പണില്‍ ഉപയോഗിച്ചിരുന്നത്.
അത് കൊണ്ട് പെട്ടെന്ന് ആരും ശ്രദ്ധിച്ചിരുന്നുമില്ല. എന്നാല്‍ വിഡിയോ തെളിവ് വഴി എല്ലാം തുറന്നുകാട്ടുന്നതില്‍ ഡെപ്യൂട്ടി ചീഫ് അല്‍-നാസര്‍ നിര്‍ണായക പങ്ക് ശൃംഖലയുടെ പദ്ധതികള്‍ തകര്‍ത്തു. അഭിനന്ദന ചടങ്ങില്‍ സ്വകാര്യ സുരക്ഷാ മേഖലയുടെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്ല സഫാഹ് അല്‍ മുല്ല സംബന്ധിച്ചിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.