എഡിറ്റോറിയല്‍
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ പിശകായിരിക്കുമെന്നാണ് രഘുറാം രാജന്‍
2024-25ല്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ മൂല്യം അഞ്ച് ലക്ഷം കോടി ഡോളറാകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നാണ് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറും ധനകാര്യ ശാസ്ത്രജ്ജനുമായ രഘുറാം രാജന്‍ ചൂണ്ടികാട്ടുന്നത്തലകെട്ടുകള്‍ മാത്രം ലക്ഷ്യമാക്കുന്ന ഒരു സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ പലതും യാഥാര്‍ത്ഥ്യവുമായി ഏറെ അകലത്തു നില്‍ക്കുന്നതാണെന്നത് ഒരു വസ്തുതയാണ്. വലിയ പ്രഖ്യാപനങ്ങള്‍ നടത്തുകയും അത് കൈവരിക്കാന്‍ വേണ്ട നടപടികളുടെ കാര്യത്തില്‍ അമ്മാന്തം കാണിക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥക്ക് ഗുണകരമാകില്ല.
2024-25ല്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ മൂല്യം അഞ്ച് ലക്ഷം കോടി ഡോളറാകണമെങ്കില്‍ അതിദ്രുത വളര്‍ച്ചയുടെ പാതയിലേക്ക് നാം തിരിയേണ്ടതുണ്ട്. ഉല്‍പ്പാദന ബന്ധിത ഇന്‍സെന്റീവ് സ്‌കീം പോലുള്ള പദ്ധതികളിലൂടെ ഉല്‍പ്പാദന മേഖലയില്‍ മുന്നോട്ടുപോകാനുള്ള ശ്രമങ്ങളുണ്ടെങ്കിലും സര്‍ക്കാരിന്റെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കുറെക്കൂടി ശക്തമായ സാമ്പത്തിക വികസന ശ്രമങ്ങള്‍ ആവശ്യമാണ്. തൊഴി ലവസരങ്ങള്‍ ഗണ്യമായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് സാധിക്കേണ്ടതുണ്ട്.
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ പിശകായിരിക്കുമെന്നാണ് രഘുറാം രാജന്‍ പറയുന്നത്.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരിക്കെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം എത്രത്തോളമെന്ന് കണ്ടെത്തുന്നതിന് കര്‍ശനമായ ചട്ടങ്ങള്‍ കൊണ്ടുവരികയും ഭഎന്‍പിഎ’ എന്ന പ്രശ്നത്തിന്റെ രാക്ഷസീയത പൊതുസമൂഹത്തിനെ ബോധ്യപ്പെ ടുത്തുകയും ചെയ്ത രഘുറാം രാജന്‍ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണമാണ് അവ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമെന്ന വാദത്തോട് നേരത്തെ തന്നെ വിയോ ജിപ്പ് രേഖപ്പെടുത്തിയിരുന്നു. പതിറ്റാണ്ടുകളായി ബാങ്കുകള്‍ തന്ത്രപരമായി ഒളിപ്പിച്ചുവെച്ച നിഷ്‌ക്രിയ ആസ്തി സംബന്ധിച്ച പ്രശ്നങ്ങളെല്ലാം വലിച്ച് പുറത്തേക്കിടാന്‍ മുന്‍കൈയെടുത്ത രഘുറാം രാജന്‍ പൊതുമേഖലാ ബാങ്കുകളെ രക്ഷിക്കാന്‍ മറ്റ് വഴികള്‍ തേടണമെന്ന വാദമാണ് ഉന്നയിക്കുന്നത്.
ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ സ്വകാര്യവല്‍ക്കരണത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. രണ്ട് പൊതുമേഖലാ ബാങ്കുകളും ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും ഉള്‍പ്പെടെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളാണ് അടുത്ത സാ മ്പത്തിക വര്‍ഷം വിറ്റഴിക്കുന്നത്. അതേസമയം സ്വകാര്യവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്ന 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനാകുമോയെ ന്നത് കണ്ടറിയേണ്ട കാര്യമാണെന്ന് രഘുറാം രാജന്‍ പറയുന്നു.
2019ല്‍ ഐഡിബിഐ ബാങ്കിനെ സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിച്ചെങ്കിലും പൊതുമേഖലാ സ്ഥാപനമായ എല്‍ഐസിയാണ് ഓഹരികള്‍ വാങ്ങിയത്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം തന്നെ ഓഹരികള്‍ വാങ്ങിയതിലൂടെ സ്വകാര്യവല്‍ക്കരണം സാങ്കേതികമായി മാത്രമാണ് നടന്നത്. ഈ പശ്ചാത്തലത്തില്‍ രണ്ട് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം എത്രത്തോളം വിജയകരമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.