UAE

യാത്രികർക്ക് സ്വാഗതമോതി ദുബായ്; പാസ്സ്പോർട്ടിൽ പതിപ്പിക്കുന്ന ഒരു പ്രത്യേക സ്റ്റിക്കർ പുറത്തിറക്കി

ദുബായ്: കൊവിഡ് -19  നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന്  ശേഷം ദുബൈ എയർപോർട്ടിലുടെയെത്തുന്ന  യാത്രക്കാരെ സ്വാഗതം ചെയ്യാൻ  ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) പ്രത്യേക സ്റ്റിക്കർ പുറത്തിറക്കി.നിങ്ങളുടെ രണ്ടാം രാജ്യത്തേക്ക് ഊഷ്മളമായ സ്വാഗതം എന്ന് മുദ്രണം ചെയ്ത പ്രത്യക ലേബലാണ് ജിഡിആർഎഫ്എ ദുബൈ പുറത്തിറക്കിയത്.ഇത് ദുബൈയിൽ എത്തുന്ന യാത്രക്കാരുടെ പാസ്‌പോർട്ടിൽ പതിച്ചു നൽകും
കോവിഡ് – പകർച്ചവ്യാധിയെത്തുടർന്ന്  സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള പ്രധാന നടപടിയാണ് ദുബായ് വിമാനത്താവളങ്ങളിലൂടെ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതെന്ന് ജിഡിആർഎഫ്എ-ദുബായ് ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി പറഞ്ഞു .
ദുബായ് വിമാനത്താവളങ്ങളിലൂടെ രാജ്യത്തേക്കുള്ള എല്ലാ വിനോദ സഞ്ചാരികളെയും സന്ദർശകരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.  അവരുടെ രണ്ടാമത്തെ രാജ്യത്ത് അവരെ  എല്ലായ്‌പ്പോഴും  സ്വാഗതം ചെയ്യുന്നതിനും, ഉന്നത  സുരക്ഷ ക്രമങ്ങൾ ഒരുക്കി  അവരുടെ നടപടിക്രമങ്ങൾ സുഗമമാക്കാൻ ജിഡിആർഎഫ്എ ദുബൈ സേവനസന്നദ്ധരാണെന്ന്  അൽ മറി കൂട്ടിച്ചേർത്തു
ദുബായ് വിമാനത്താവളങ്ങളിലെ തന്ത്രപരമായ പങ്കാളികളുമായി സഹകരിച്ച് എല്ലാ യാത്രക്കാരെയും സ്വാഗതം ചെയ്യാൻ ദുബായ് ഒരുങ്ങികഴിഞ്ഞുവെന്ന്  ജിഡിആർഎഫ്എ-ദുബായിലെ പോർട്ട്സ് അഫയേഴ്‌സ് ജനറൽ ഡയറക്ടർ അസിസ്റ്റന്റ് ബ്രിഗേഡിയർ തലാൽ അഹ്മദ് അൽ ഷാൻകിതി വെളിപ്പെടുത്തി
.വിമാനങ്ങൾ പുനരാരംഭിച്ചതിനുശേഷം   യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായി.  ഇത് സാമ്പത്തിക, നിക്ഷേപ മേഖലകൾക്ക് ഉത്തേജനം നൽകുമെന്നും ടൂറിസം മേഖലയ്ക്ക് കൂടുതൽ  പ്രതീക്ഷ  നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങളിൽ കുടുങ്ങി കിടന്നിരുന്ന താമസ വിസക്കാർ ദുബൈയിൽ തിരിച്ചെത്തി തുടങ്ങി. ജൂലൈ 7 ന് വിദേശ – സഞ്ചാരികളും ദുബൈയിലേക്ക് എത്തി തുടങ്ങും.ഇവർക്കും ദുബൈയിലേക്ക് സ്വാഗതം അരുളിയിലുള്ള  സന്ദേശം പാസ്‌പോർട്ടിൽ പതിച്ചു നൽകും.
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.