കുവൈത്ത് സിറ്റി : രാജ്യം വിടുന്നതിന് കുവൈത്ത് വിലക്ക് ഏർപ്പെടുത്തിയ ആളുകളെ ‘നാടുവിടുന്നതിന് സഹായിച്ച’ കുവൈത്ത് തുറമുഖ ജീവനക്കാരൻ പിടിയിൽ. പ്രതിയെ അന്വേഷണ സംഘം ക്രിമിനൽ സുരക്ഷാ വിഭാഗം പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. തുറമുഖത്തിലെ ജോലി ദുരുപയോഗം ചെയ്ത് രാജ്യം വിടാൻ ആഗ്രഹിക്കുന്നവരെ കടത്തിവിടുന്നതിന് പ്രതി 500 കുവൈത്ത് ദിനാർ കൈക്കൂലി വാങ്ങിയതായി റിപ്പോർട്ടുണ്ട്.
യാത്രാവിലക്കുള്ളവരെ ഈ ജീവനക്കാരൻ പതിവായി സഹായിക്കുന്നുണ്ടെന്ന രഹസ്യ വിവരം അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. ഈ വിവരം അന്വേഷിക്കുന്നതിനായി അധികാരികൾ യാത്രാവിലക്കുണ്ടായിരുന്ന ഒരു രഹസ്യ ഏജന്റിനെ നിയോഗിച്ചു. ഏജന്റ് പ്രതിയെ ബന്ധപ്പെടുകയും പ്രതി തന്റെ സ്വാധീനം ഉപയോഗിച്ച് ഏജന്റ് തുറമുഖം വഴി കടന്നുപോകുവാൻ സഹായിക്കുകയും ചെയ്തു. ഇത് പ്രതിയെ അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവുകൾ അധികാരികൾക്ക് ലഭിക്കാൻ കാരണമായിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
അറസ്റ്റിലായ ശേഷം ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തന്റെ പ്രവൃത്തികൾക്ക് പിന്നിൽ മനുഷ്യത്വപരമായ ഉദ്ദേശ്യങ്ങളാണെന്നും താൻ സഹായിച്ചവർ പിന്നീട് രാജ്യത്തേക്ക് മടങ്ങിവരുമെന്ന് ഉറപ്പുണ്ടെന്നും പ്രതി അവകാശപ്പെട്ടു. പ്രതിയുടെ പ്രവൃത്തി ഗുരുതരമായ കൃത്യവിലോപവും ദേശീയ സുരക്ഷാ ലംഘനവുമായാണ് കണക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു..
പ്രതിയുടെ സഹായത്തോടെ നിയമവിരുദ്ധമായി യാത്ര ചെയ്തവരെ ചോദ്യം ചെയ്യാനായി വിളിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. യാത്രാ നിയന്ത്രണങ്ങൾ മറികടക്കാൻ സഹായിച്ച എല്ലാവരുടെയും വിവരങ്ങൾ നിലവിൽ ശേഖരിച്ചു വരികയാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.