ദുബായ് : ആർടിഎയുടെ സേവനങ്ങൾ ഡിജിറ്റലാക്കിയതോടെ കഴിഞ്ഞ വർഷം ലഭിച്ചതു 442.7 കോടി ദിർഹം വരുമാനം. മുൻ വർഷത്തെക്കാൾ 16% അധിക വരുമാനമാണിത്. ഡിജിറ്റൽ ചാനലുകളിലൂടെയുള്ള ഇടപാടുകൾ 67.96 കോടി കടന്നു. ഇതിൽ 1.34 കോടി ഇടപാടുകൾ ആർടിഎയുടെ സ്മാർട്ട് ആപ്ലിക്കേഷനുകൾ വഴിയാണ്. റജിസ്ട്രേഡ് ഉപയോക്താക്കളുടെ എണ്ണം 19.4 ലക്ഷമായി വർധിച്ചു. സ്മാർട്ട് ആപ്പിലൂടെ നൽകിയ പാർക്കിങ് ടിക്കറ്റുകളുടെ എണ്ണം 2.99 കോടിയായി. നിർമിതബുദ്ധിയുടെ സഹായത്തോടെ ആർടിഎ സേവനങ്ങൾ മികച്ച നിലയിൽ ഉറപ്പാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു. ഡ്രൈവർ, വാഹന ലൈസൻസുകൾ ആർടിഎ ആപ്പിൽ സൂക്ഷിക്കുന്ന സേവനത്തിനും തുടക്കമായി. മെട്രോ, ട്രാം സ്റ്റേഷനുകളിൽ വാണിജ്യ ആവശ്യങ്ങൾക്കായി സ്ഥലം വാടകയ്ക്കു നൽകുന്നതിനും നോൾ കാർഡ് സേവനങ്ങൾക്കും ഓൺലൈൻ പണമിടപാടുകൾക്കും ആർടിഎയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിക്കാം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.