Breaking News

യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ച് ദുബായ് വിമാനത്താവളം; 9 മാസം, 6.8 കോടി യാത്രക്കാർ

ദുബായ് : യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ച് ദുബായ് രാജ്യാന്തര വിമാനത്താവളം . ഈ വർഷം ആദ്യ 9 മാസത്തിനിടെ 6.8 കോടി യാത്രക്കാരെ ദുബായ് സ്വാഗതം ചെയ്തു. ഇതിൽ 89 ലക്ഷം യാത്രക്കാരുമായി ഇന്ത്യയാണ് ഒന്നാമത്. ദുബായിലേക്കുള്ള ഇന്ത്യക്കാരുടെ വരവ് കൂടുന്നതാണ് ഇതു സൂചിപ്പിക്കുന്നത്. വിമാന സർവീസുകളുടെ എണ്ണത്തിലും വർധനയുണ്ട്. 3,27,700 വിമാനങ്ങളിലാണ് ഇത്രയും പേർ യാത്ര ചെയ്തത്. ‌വിമാന സേവനത്തിൽ 99.3 ശതമാനം കൃത്യത പാലിക്കാനും ദുബായിക്കായി. വിമാനം ലാൻഡ് ചെയ്ത് 45 മിനിറ്റിനകം 92% ബാഗേജുകളും തിരിച്ചുനൽകി.
ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി യാത്രക്കാരുടെ എണ്ണം 3.5% വർധിച്ച് 2.3 കോടി ആകുമെന്നാണ് പ്രതീക്ഷ. ശൈത്യകാല അവധിക്കും ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾക്കുമായി നാട്ടിലേക്കു പോകുന്നവരും യുഎഇയുടെ ശൈത്യകാലം ആസ്വദിക്കാൻ സാധ്യതയുള്ള അതിഥികളും ദുബായ് എയർപോർട്ടിലെ തിരക്ക് കൂട്ടുമെന്നാണ് കണക്കുകൂട്ടൽ.
ഈ വർഷം മൂന്നാം പാദം 2.37 കോടി യാത്രക്കാർ ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു. മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 6.3% വർധന. ഇതിനെക്കാൾ തിരക്കാണ് അവസാന പാദത്തിൽ പ്രതീക്ഷിക്കുന്നതെന്ന് ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്സ് പറഞ്ഞു. 
ലോകോത്തര സേവനങ്ങളും മികച്ച ആതിഥ്യമര്യാദയുമാണ് 10 വർഷത്തിലേറെയായി ദുബായിയെ ഒന്നാം സ്ഥാനത്ത് നിലനിർത്തുന്നത്. സ്മാർട്ട് സംവിധാനങ്ങളിലൂടെ നിമിഷ നേരംകൊണ്ട് യാത്രാ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്നു എന്നതും ദുബായുടെ പ്രത്യേകതയാണ്.
ഇന്ത്യക്കാരുടെ ഇഷ്ടകേന്ദ്രം
ദുബായിലെത്തിയ വിദേശികളിൽ ഇന്ത്യക്കാരാണ് ഒന്നാമത്. 89 ലക്ഷം യാത്രക്കാരാണ് 9 മാസത്തിനിടെ ദുബായിലെത്തിയത്. മുൻ വർഷത്തെക്കാൾ 5.6 ശതമാനം വർധന. 56 ലക്ഷം പേരുമായി സൗദിയാണ് രണ്ടാമത്. യുകെ (46 ലക്ഷം), പാക്കിസ്ഥാൻ (34 ലക്ഷം), യുഎസ് (26 ലക്ഷം), ജർമനി (20 ലക്ഷം) എന്നീ രാജ്യക്കാരാണ് തൊട്ടുപിന്നിൽ. ഇതേസമയം യുഎഇയിൽനിന്ന് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് ലണ്ടനിലേക്കാണ്, 29 ലക്ഷം പേർ. റിയാദ് (23 ലക്ഷം), മുംബൈ (18 ലക്ഷം), ജിദ്ദ (17 ലക്ഷം), ന്യൂഡൽഹി (16 ലക്ഷം), ഇസ്തംബുൾ (13 ലക്ഷം) എന്നിവയാണ് മറ്റു മുൻനിര നഗരങ്ങൾ.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.