ജനാധിപത്യമാണ് ഏറ്റവും സ്വീകാര്യമായ രാഷ്ട്രീയ ക്രമമെങ്കിലും അത് നിലനിര്‍ത്തുക എന്നത് തീര്‍ത്തും ആയാസകരമായ പ്രക്രിയ ആണ്. ഇന്ത്യ സ്വതന്ത്രമായ കാലത്ത് സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ച പല രാജ്യങ്ങളും പിന്നീട് ഏകാധിപത്യത്തിന്റെയോ പട്ടാള ഭരണത്തിന്റെയോ പിടിയില്‍ പെടുന്നതാണ് കണ്ടത്. മ്യാന്‍മറില്‍ ഇപ്പോള്‍ നടക്കുന്ന പട്ടാളഭരണവും ജനാധിപത്യത്തിനായി മല്ലിടുന്ന ഒരു ജനതയുടെ ദുസ്സഹമായ അവസ്ഥയെയാണ് കാട്ടുന്നത്.
മ്യാന്‍മറില്‍ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭത്തിനു നേരെ തീര്‍ത്തും അക്രമാസക്തമായ അടിച്ചമര്‍ത്തല്‍ നടപടികളാണ് പട്ടാളഭരണകൂടം സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം പൊലീസിന്റെ വെടിയേറ്റ് 14 പേര്‍ മരിച്ചു. ഫെബ്രുവരി ഒന്നിന് ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലേറിയ പട്ടാള നടപടിയോടുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ഇതുവരെ എണ്‍പതിലേറെ പേരാണ് കൊല്ലപ്പെട്ടത്.
ഇന്ത്യ സ്വതന്ത്രമായ കാലത്തു തന്നെ ബ്രിട്ടന്റെ ആധിപത്യത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ട രാജ്യമാണ് മ്യാന്‍മര്‍. 1948 ജനുവരി നാലിന് ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച മ്യാന്‍മറിന്റെ ചരിത്രം തന്നെ രാഷ്ട്രീയ അസ്ഥിരതയുടേതാണ്. പട്ടാള ഭരണത്തിന്റെ പിടിയില്‍ ഇതിന് മുമ്പും അമര്‍ന്നി ട്ടുള്ള മ്യാന്‍മര്‍ ജനത ജനാധിപത്യത്തിനു വേണ്ടി നടത്തിയ പ്രക്ഷോഭങ്ങളുടെ കാലയളവ് വളരെ നീണ്ടതാണ്. അറസ്റ്റിലായ ആങ് സാന്‍ സുചി യെയും മറ്റ് നേതാക്കളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ജനകൂട്ടത്തെ തോക്കു കൊണ്ട് നേരിടുന്ന രീതി പട്ടാള ഭരണകൂടം തുടരുകയാണ്. തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന് ആരോപിച്ചാണ് പട്ടാള ഭരണകൂടം അധികാരം പിടിച്ചെടുത്തത്.
ജനാധിപത്യത്തിനു വേണ്ടി പ്രക്ഷോഭം നടത്തിയവര്‍ തന്നെ അധികാരത്തിലേറിയപ്പോള്‍ നരഹത്യയുടെ വഴിയെ നീങ്ങുന്ന വൈപരീത്യത്തിനും മ്യാന്‍മര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. മ്യാന്‍മറിലെ ജനാധിപത്യ ഭരണകൂടം പലായനം ചെയ്യുന്ന റോഹിങ്ക്യ മുസ്ലിങ്ങളെ നരഹത്യക്ക് വിധേയമാക്കി യപ്പോള്‍ കഴിഞ്ഞ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ജനാധിത്യ പ്രക്ഷോഭകരില്‍ ഒരാളായ ആങ് സാന്‍ സുചി മൗനം അവലംബിക്കുകയാണ് ചെയ്തത്. അന്ന് സുചിയുടെ മൗനാനുവാദത്തോടെ ജനാധിപത്യ സര്‍ക്കാര്‍ നടത്തിയ ക്രൂരതകളും മനുഷ്യാവകാശ ലംഘനങ്ങളും കൂട്ടകൊലയുമാണ് ഇന്ന് പട്ടാള ഭരണകൂടം മറ്റൊരു സാഹചര്യത്തില്‍ ആവര്‍ത്തിക്കുന്നത്.
മ്യാന്‍മര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ തട്ടിതകര്‍ക്കപ്പെടുന്ന ദുര്‍ബലമായ ജനാധിപത്യ സംവിധാനം ഇന്ത്യക്കു എന്നും പാഠമാകേണ്ടതാണ്. മറ്റൊരു രാജ്യത്തുമില്ലാത്ത ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യം നിലനില്‍ക്കുന്ന ഒരു റിപ്പബ്ലിക്കിന് ശക്തമായ അടിത്തറ പാകാനും ജനാധിപത്യം ജീവവായു പോലെയാണെന്ന് നമ്മെ പഠിപ്പിക്കാനും രാഷ്ട്രീയശില്‍പ്പിയായ ജവഹര്‍ലാല്‍ നെഹ്റു വഹിച്ച പങ്ക് വളരെ വലുതാണ്. പാകിസ്ഥാനും മ്യാന്‍മറും പോലുള്ള മറ്റ് അയല്‍രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി പട്ടാളത്തിന് രാഷ്ട്രീയ ഇടപെടല്‍ സാധ്യമാകാത്ത ഒരു ശക്തമായ ജനാധിപത്യ സംവിധാനം സൃഷ്ടിക്കാന്‍ കഴിഞ്ഞത് നമ്മുടെ മേന്മയാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.