Breaking News

മോഫിയയുടെ ആത്മഹത്യ;കോണ്‍ഗ്രസ് എസ്പി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം,കല്ലേറ്

നിയമ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യ ണമെന്നാവശ്യപ്പെട്ട് ആലുവ എസ്പി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ആലുവ: നിയമ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാ വശ്യപ്പെട്ട് ആലുവ എസ്പി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.മോഫിയ പര്‍വീ ണ്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ കേസെടുക്കാതെ ഗുരുതര വീഴ്ച വരുത്തിയ സിഐ സി എല്‍ സുധീറിനെ പുറത്താക്ക ണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

മാര്‍ച്ച് എസ്പി ഓഫീസിന് സമീപം തടഞ്ഞു.പൊലീസിന് നേരെ കല്ലേറും നടന്നു. ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകരുടെ ശ്രമത്തിനിടെ പൊലീസ് ജലപീരങ്കി പ്രയോ ഗിച്ചു. സംഭവസ്ഥലത്ത് കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.അതേസമയം സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണ മെന്ന ആവശ്യവുമായി ബെന്നി ബെഹ്നാന്‍ എം.പിയുടെയും അന്‍വര്‍ സാദത്ത് എംഎല്‍എയുടെയും കുത്തിയിരിപ്പ് സമരം തുടരുകയാണ്.

സിഐക്കെതിരെ ഇതുവരെ നടപടിയെടുക്കത്ത പക്ഷം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും വൈകാരിക പ്രകടനങ്ങള്‍ ഉണ്ടായാല്‍ തങ്ങള്‍ അത് തടയാന്‍ നില്‍ക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്ന ത്.ഇനിയൊരു പ്രകോപനം ഉണ്ടായാല്‍ ലാത്തി ചാര്‍ജിലേക്ക് പൊലീസ് കടന്നേക്കും. ആലുവ നഗരത്തി ല്‍ ഇതിനു മുന്‍പ് ഇത്രയധികം പൊലീസുകാരെ വിന്യസിച്ചുള്ള പ്രതിഷേധം നടന്നിട്ടില്ല.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.