പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ മോന്‍സന്‍ മാവുങ്കലുമായുള്ള അടുത്ത ബന്ധം സംബ ന്ധിച്ച് മുന്‍പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ മൊഴിയെടുത്തു. ഐജി ലക്ഷ്മണയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. മോന്‍സന്റെ കേസുകള്‍ അട്ടിമറിക്കാന്‍ ലക്ഷ്മണ ശ്രമിച്ചിരു ന്നുവെന്നാണ് ആരോപണം
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ മോന്‍സന്‍ മാവുങ്കലുമായുള്ള അടുത്ത ബന്ധം സംബ ന്ധിച്ച് മുന്‍പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ മൊഴിയെടുത്തു. മോന്‍സന്റെ വീട്ടില്‍ ബീറ്റ്ബോ ക്സ് വച്ചതിലും മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചതിലുമാണ് വിശദീകരണം തേടിയത്. മോന്‍സന് ഇത്രയ ധികം പൊലീസ് സുരക്ഷ കിട്ടിയത് എങ്ങനെയാണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
ഐജി ലക്ഷ്മണയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. മോന്‍സന്റെ കേസുകള്‍ അട്ടിമറിക്കാന്‍ ലക്ഷ്മ ണ ശ്രമിച്ചിരുന്നുവെന്നാണ് ആരോപണം. മോന്‍സനുമായി ലക്ഷ്മ ണയ്ക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്ന് പരാതിക്കാര്‍ ആരോപണം ഉന്നയിച്ചിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്താണ് ഇരുവരുടേ യും മൊഴി എടുത്തത്. മോന്‍സ ന്റെ മ്യൂസീയം സന്ദര്‍ശിക്കനുള്ള സാഹചര്യവും അന്വേഷണ സംഘം മു ന്‍പാകെ മുന്‍ ഡിജിപി വ്യക്തമാക്കി. ബെഹ്റയുടെ മൊഴി നാളെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
മോന്‍സനുമായി ഏറെ അടുപ്പം പുലര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് ഐജി ലക്ഷ്മണ. ലക്ഷ്മണയ്ക്കെ തിരെ വലിയ ആരോപണങ്ങള്‍ പരാതിക്കാര്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. മോന്‍സന്റെ സാമ്പത്തിക ഇടപാടുകള്‍ ഐജിക്ക് അറിയാമെന്നും പരാതിക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ഫോണ്‍ രേഖകളും പുറത്തുവന്നി രുന്നു. ഈ സാഹചര്യത്തിലാണ് ഐജിയെ എറണാകുളത്തെ ക്രൈംബ്രാഞ്ച് ടീം തിരുവനന്തപുരത്തെത്തി ചോദ്യം ചെയ്തത്.
കേസില്‍ എഡിജിപി മനോജ് എബ്രാഹാമിന്റെ മൊഴിയും എടുക്കും. ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം മൊഴിയെടുത്തത് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ അറിയിക്കും. മോന്‍സനെതിരായ കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അടിയന്തിരമായി ബെഹ്റയുടെ അടക്കം മൊഴി എടുത്തത്.
മോന്‍സന്റെ മേക്കപ്പ്മാന്‍ ജോഷിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പോക്സോ കേസില്‍ ഇന്ന് മോന്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് ക്രൈംബ്രാഞ്ച് നീ ക്കം. അതേസമയം പുരാവസ്തു തട്ടിപ്പ് കേസില്‍ അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വീണ്ടും ചെയ്തേക്കു മെന്നും സൂചനയുണ്ട്.
മോന്‍സന്റെ മാനേജര്‍ ആയിരുന്ന ജിഷ്ണുവിനേയും ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ഇയാളെ സാ ക്ഷിയാക്കാനാണ് നീക്കം. രാവിലെ 10 മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ആണ് ജിഷ്ണുവിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.