Breaking News

മോദിയെ കര്‍ഷകര്‍ പാഠം പഠിപ്പിച്ചെന്ന് സിപിഎം;ധാര്‍ഷ്ട്യം കീഴടങ്ങിയെന്ന് കോണ്‍ഗ്രസ്;പ്രതികരണവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരണവു മായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. അനീതിക്കെതിരായ വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പറഞ്ഞു

ന്യൂഡല്‍ഹി: കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരായ ഐതിഹാസിക പോരാട്ടത്തില്‍ അണിചേര്‍ന്ന കര്‍ ഷകരെ അഭിനന്ദിച്ച് സിപിഎം. ഏകാധിപത്യം ഇവിടെ നടപ്പില്ല എന്ന പാഠം കര്‍ഷകര്‍ മോഡിയെ പഠിപ്പി ച്ചു. സമരത്തിനിടയില്‍ രക്തസാക്ഷികളായവര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും സിപിഎം കുറി പ്പില്‍ പറഞ്ഞു.തോല്‍വി മുന്നില്‍ കണ്ടുള്ള തീരുമാനമാണിത്. കേന്ദ്രത്തിന്റേത് ലജ്ജാകരമായ പിന്മാറ്റ മാണ്. കര്‍ഷക രക്തസാക്ഷികളെ സ്മരിക്കുന്നതായും സിപിഎം അഭിപ്രായപ്പെട്ടു.മോദി സര്‍ക്കാരിന്റെ തരംതാണ കളികളാണ് പരാജയപ്പെട്ടത്. ഇത് സമരത്തിന് നേതൃത്വം കൊടുത്ത സംയുക്ത കിസാന്‍ മോ ര്‍ച്ചയുടെ വന്‍ വിജയമാണെന്നും സിപിഎം അഭിപ്രായപ്പെട്ടു.

അനീതിക്കെതിരായ വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പറഞ്ഞു.രാജ്യത്തിന്റെ അന്നദാ താക്കളുടെ സത്യഗ്രഹസമരത്തിന് മുന്നില്‍ അഹങ്കാരത്തിന്റെ തല താഴ്ത്തിയെന്നും അദ്ദേഹം ട്വിറ്ററില്‍ കു റിച്ചു. വൈകി വന്ന വിവേകമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. ജനങ്ങളു ടെ സമരത്തിന് മുന്നില്‍ കേ ന്ദ്രം മുട്ടുമടക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ഷകരുടെ വിജയമാണിതെന്ന് രാജ്യസഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.കര്‍ഷകസമരത്തിനിടെ 700 പേരാണ് മരിച്ചത്. ഇതിന് ഉത്തര വാദി കേന്ദ്രസര്‍ക്കാരാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.