Editorial

മോദിയും ട്രംപും ഒരേ തൂവല്‍പക്ഷികള്‍

യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ത മ്മില്‍ ചില സാദൃശ്യങ്ങള്‍ പ്രകടമാണ്‌. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജയിച്ച്‌ ട്രംപ്‌ അടുത്ത ടേമിലേക്ക്‌ കടക്കണമെന്നാണ്‌ മോദിയുടെയും ബിജെപിയുടെയും താല്‍പ്പര്യം. തീവ്രവലതുപക്ഷവാദികള്‍ തമ്മിലുള്ള ഐക്യം കൂടിയാണ്‌ അത്‌. കോവിഡിനെ ചെറുക്കാന്‍ മാസ്‌ക്‌ പോലും ധരിക്കാന്‍ തയാറാകാതെ ഒടുവില്‍ രോഗബാധിതനായ വിചിത്ര ഭരണാധികാരിയാണ്‌ ട്രംപ്‌ എങ്കില്‍ കോവിഡ്‌ കാലത്തെ പ്രതിസന്ധിയെ കുറിച്ച്‌ ദൈവം ചെയ്യുന്നതിനെ നമുക്കെങ്ങനെ തടയാന്‍ പറ്റും എന്ന വിചിത്ര വാദം ഉന്നയിച്ചയാളാണ്‌ മോദി. ഏകാധിപത്യപരമായ മനോഭാവം, സഹപ്രവര്‍ത്ത കരോടും ഉദ്യോഗസ്ഥരോടുമുള്ള ധാര്‍ഷ്‌ട്യം നിറഞ്ഞ സമീപനം, നയങ്ങളിലെ വൈചിത്ര്യം തുടങ്ങിയ പല സാദൃശ്യങ്ങളും ഇരുവര്‍ ക്കുമിടയില്‍ ചൂണ്ടികാട്ടാനാകും.

സഹപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെ യും തന്റെ നയങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള പാവകളായാണ്‌ ട്രംപ്‌ കാണുന്നതെന്ന വിമര്‍ ശനം വ്യാപകമാണ്‌. 2017ല്‍ യുഎസ്‌ പ്രസിഡ ന്റായി സ്ഥാനമേറ്റതിനു ശേഷം അദ്ദേഹത്തോ ടൊപ്പം പ്രവര്‍ത്തിച്ച ഒട്ടേറെ പേരാണ്‌ രാജി വെക്കുകയോ പിരിച്ചുവിടപ്പെടുകയോ ചെയ്‌തത്‌. ട്രംപ്‌ കാണിക്കുന്നത്‌ വിഡ്‌ഢിത്തവും യുക്തിരാഹിത്യവും തോന്ന്യാസവുമാണെന്ന്‌ ബോധ്യമാവുകയോ അക്കാര്യം സൂചിപ്പിക്കുകയോ ചെയ്‌തവരാണ്‌ തങ്ങളുടെ സ്ഥാനങ്ങളൊഴിഞ്ഞു പോവുകയോ പിരിച്ചുവിടപ്പെടുകയോ ചെയ്‌തത്‌. ഏകാധിപത്യപരമായ നിലപാട്‌ അടിച്ചേല്‍പ്പിക്കുന്ന ട്രംപിന്റെ രീതിയോ ടുള്ള പ്രതിഷേധമാണ്‌ ഉദ്യോഗസ്ഥരുടെ രാജിയിലും പിരിച്ചുവിടലിലും കലാശിച്ചത്‌.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ട്‌ ടേമുകള്‍ക്കിടെ ഉദ്യോഗസ്ഥരുടെ തുടര്‍ച്ചയായ രാജിയൊന്നുമുണ്ടായിട്ടില്ലെങ്കിലും പ്രമുഖ സ്ഥാനങ്ങളിലിരുന്നവര്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സര്‍ക്കാരുമായി ഇടയുന്നത്‌ കണ്ടു. സെന്‍ട്രല്‍ ബാങ്ക്‌ ഗവര്‍ണര്‍മാരോടുള്ള സമീപനത്തില്‍ ട്രംപും മോദിയും തമ്മില്‍ കാര്യമായ സാദൃശ്യമുണ്ട്‌. സെന്‍ട്രല്‍ ബാങ്ക്‌ ഗവര്‍ണര്‍മാരെ പുറത്തുചാടിക്കുന്നതില്‍ ട്രംപിനെ കടത്തിവെട്ടും മോദി. ട്രംപ്‌ ജാനെറ്റ്‌ യെലെന്‌ യുഎസിലെ സെന്‍ട്രല്‍ ബാങ്ക്‌ ആയ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത്‌ മറ്റൊരു ടേം കൂടി നിഷേധിച്ചപ്പോള്‍ അതിനു മുമ്പേ തന്നെ മോദി ഇന്ത്യയില്‍ സമാനമായ സമീപനം സ്വീകരിച്ചയാളാണ്‌. സെന്‍ട്രല്‍ ബാങ്ക്‌ ഗവര്‍ണര്‍ സ്ഥാനത്ത്‌ താന്‍ പറഞ്ഞാല്‍ കേള്‍ക്കുന്നയാള്‍ മതിയെ ന്ന്‌ തീരുമാനിച്ച മോദി നോട്ട്‌ നിരോധനത്തെ പിന്തുണയ്‌ക്കാത്തത്‌ മൂലമാണ്‌, പ്രശംസ പി ടിച്ചുപറ്റിയ നയങ്ങളിലൂടെ റിസര്‍വ്‌ ബാങ്കി ന്റെ ഖ്യാതി വര്‍ധിപ്പിച്ച രഘുറാം രാജനെ ഒഴിവാക്കിയത്‌. മറ്റൊരു ടേം കൂടി ലഭിക്കില്ലെ ന്ന്‌ ബോധ്യമായതോടെ രഘുറാം രാജന്‍ സ്ഥാന മൊഴിഞ്ഞു പോവുകയായിരുന്നു.

പകരം വന്ന ഉര്‍ജിത്‌ പട്ടേല്‍ റിസര്‍വ്‌ ബാങ്കിന്റെ അധികാരങ്ങളില്‍ സര്‍ക്കാര്‍ അമിതമായി കൈകടത്തുന്നുവെന്ന്‌ വന്നതോടെയാണ്‌ രാജി വെച്ചത്‌. തന്റെ അധികാര കാലത്ത്‌ രണ്ട്‌ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍മാര്‍ക്ക്‌ പുറത്തേക്കുള്ള വഴിയൊരുക്കിയ പ്രധാനമന്ത്രി എന്ന അപൂര്‍വമായ സവിശേഷത മോദിക്ക്‌ അവകാശപ്പെട്ടതാണ്‌.

മോദിയോട് കൂറ്‌ പുലര്‍ത്തിയിരുന്ന മുന്‍ സാമ്പത്തിക ഉപദേഷ്‌ടാവ്‌ അരവിന്ദ്‌ സുബ്ര ഹ്മണ്യന്റെ പിന്നീടുണ്ടായ സ്വരവ്യത്യാസവും ശ്രദ്ധേയമാണ്‌. നോട്ട്‌ നിരോധനത്തെ `കിരാതമായ പ്രവൃ ത്തി’യെന്ന്‌ വിശേഷിപ്പിച്ച അരവിന്ദ്‌ സുബ്രഹ്മ ണ്യന്‍ നോട്ട്‌ നിരോധനം എന്തിനു വേണ്ടിയാ ണ്‌ നടപ്പിലാക്കിയതെന്ന്‌ തനിക്ക്‌ ഇതുവരെ എത്ര ആലോചിച്ചിട്ടും പിടികിട്ടാത്ത കാര്യമാണെന്നാണ്‌ തുറന്നടിച്ചത്‌. റിസര്‍വ്‌ ബാങ്കിന്റെ കൈവശമുള്ള കരുതല്‍ ധനം നല്‍കണമെന്ന്‌ ആവശ്യപ്പെടുകയും അത്‌ പിടിച്ചുവാങ്ങു കയും ചെയ്‌ത മോദി സര്‍ക്കാരിന്റെ വിചി ത്രമായ സമീപനവും മുന്‍കാലത്ത്‌ കേട്ടുകേ ള്‍വിയില്ലാത്തതാണ്‌.

ഇതൊക്കെ എന്തിനു വേണ്ടിയാണെന്ന്‌ വിദഗ്‌ധരും സാധാരണക്കാരും ഒരുപോലെ ചോദിക്കുന്ന രീതിയില്‍ വിചിത്രമായ നയ പരിപാടികള്‍ ആവിഷ്‌കരിക്കുന്ന ഒരേ തൂവ ല്‍പക്ഷികളാണ്‌ മോദിയും ട്രംപും. നോട്ട്‌ നിരോധനം ലോകത്തില്‍ ഇതുവരെ ഒരു രാ ജ്യവും നടപ്പിലാക്കാത്ത രീതിയില്‍ അടിച്ചേല്‍ പ്പിക്കുകയാണ്‌ മോദി ചെയ്‌തതെങ്കില്‍ വ്യാപാ രയുദ്ധത്തിലൂടെ ആഗോള സമ്പദ്‌ വ്യവസ്ഥ യോട്‌ തന്നെ യുദ്ധം പ്രഖ്യാപിക്കുകയാ ണ്‌ ട്രംപ്‌ ചെയ്‌തത്‌.

ട്രംപിനെ വിഡ്‌ഢി എന്ന്‌ വിളിക്കാന്‍ ഒരു ജോണ്‍ കെല്ലി (വൈറ്റ്‌ ഹൗസിലെ മുന്‍ ചീഫ്‌ ഓഫ്‌ സ്റ്റാഫ്‌) ഉണ്ടായെങ്കില്‍ മോദിയെ അങ്ങ നെ വിളിക്കാന്‍ ഇതുവരെ ഉദ്യോഗസ്ഥ വൃന്ദ ത്തിലെ ആരും ധൈര്യപ്പെട്ടിട്ടില്ല. യുഎസി ലെയും ഇന്ത്യയിലെയും ജനാധിപത്യ സം വിധാനത്തിന്റെ നിലവാരത്തിലെ അന്തരമാ കാം കാരണം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.