Home

മോദിക്കും അമിത് ഷായ്ക്കുമെതിരെ വിമര്‍ശനം ; കവി സച്ചിദാനന്ദന് ഫേസ്ബുക്ക് വിലക്ക്

നരേന്ദ്ര മോദിയേയും അമിത് ഷായേയും കുറിച്ചുള്ള പോസ്റ്റിന്റെ പേരിലാണ് ഫേസ്ബുക്കില്‍ വിലക്കേര്‍പ്പെടുത്തിയതെന്ന് കവി സച്ചിദാനന്ദന്റെ ആരോപണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും വിമര്‍ശിച്ചതിന് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന് കവി കെ സച്ചിദാനന്ദന്‍. സാമൂഹിക മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നു കാണിച്ചാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എതിരായ വിമര്‍ശനമാണ് വിലക്കിന് കാരണമെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു.

ഇന്നലെ രാത്രിയാണ് ഫേസ്ബുക്ക് വിലക്ക് വന്നത്. അമിത് ഷായെയും കേരളത്തിലെ ബിജെപി യുടെ പരാജയത്തെയും കറിച്ചുള്ള നര്‍മ്മം കലര്‍ന്ന ഒരു വീഡിയോയും മോഡിയെ ക്കുറിച്ച് ‘ കണ്ടവരുണ്ടോ’ എന്ന ഒരു നര്‍മ്മരസത്തിലുള്ള പരസ്യവും, രണ്ടും എനിക്ക് വാട്‌സപ്പില്‍ അയച്ചു കിട്ടിയതാണെന്നും പോസ്റ്റു ഷെയര്‍ ചെയ്തപ്പോഴാണ് വിലക്കുണ്ടായതെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കി.

നസ്റുല്ല വാഴക്കാടിന്റെ ‘പടച്ചോന്റെ കളി’ കവിതാ സമാഹാരത്തിന്റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുമ്പോഴാണ് ഫേസ്ബുക്ക് വിലക്കിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. കഴിഞ്ഞ ദിവ സമാണ് ബ്ലോക്ക് ചെയ്തുകൊണ്ടുള്ള ഫേസ്ബുക്കിന്റെ നോട്ടീസ് ലഭിച്ചത്. 30 ദിവസം ലൈവായി ഫേസ്ബുക്കില്‍ വരാന്‍ പാടില്ലെന്ന് നോട്ടീസില്‍ പറയുന്നുണ്ട്. ഇതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരി ന്റെ ഇടപെടലുണ്ട്.

അമിത് ഷായെയും മോദിയെയും കുറിച്ചുള്ള രണ്ട് പോസ്റ്റുകളാണ് വിലക്കിന് കാരണം. പോസ്റ്റ് നീക്കം ചെയ്ത ശേഷമാണ് വിലക്കേര്‍പ്പെടുത്തി ക്കൊണ്ടുള്ള സന്ദേശം ലഭിച്ചത്. ഇതിനു മുന്‍പും തനിക്ക് ഫേസ്ബുക്കിന്റെ താക്കീത് കിട്ടിയിരുന്നെങ്കിലും വിമര്‍ശനം തുടര്‍ന്നതിനാലാണ് നടപടി യെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഇനിയും ഇത്തരം നടപടി തുടര്‍ന്നാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും ഫേസ്ബുക്കില്‍നിന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. എന്നാല്‍, നിയന്ത്രണങ്ങള്‍ ആവര്‍ത്തിച്ചാലും വിമര്‍ശനങ്ങള്‍ ഇനിയും തുടരുമെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. സമൂഹമാധ്യ മങ്ങളിലൂടെ സത്യം വിളിച്ചുപറയുന്നതിന്റെ പ്രത്യാഘാതം ഏറ്റുവാങ്ങാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.