ഒമാൻ : മോഡേൺ ഡിസേർട്ടിൻ്റെ ബാനറിൽ ഹരിപ്പാട് പ്രവാസി അസോസിയേഷൻ (ഹാപ്പ-ഒമാൻ) അണിയിച്ചൊരുക്കുന്ന “മഞ്ജീരം-2024” എന്ന കലാ സന്ധ്യ നവംബർ 22 വെള്ളിയാഴ്ച മസ്ക്കറ്റിലെ അൽഫലജ് ഗ്രാൻഡ് ഹാളിൽ വൈകുന്നേരം 6 മണിമുതൽ അരങ്ങേറുകയാണ്. ഈ കലാവിരുന്ന് അവതരിപ്പിക്കുന്നത് MIDDLE EAST POWER SAFETY & BUSINESS LLC യാണ്. മുഖ്യ പ്രായോജകരായി OASIS GRACE യും, മെഡിക്കൽ പിന്തുണ നൽകി GULF SPECIALIZED HOSPITAL ഉം, ട്രാവൽ പാർട്ണറായി D-FLY യും പിന്തുണകൾ നൽകുന്നു.
മലയാളത്തിൻ്റെ പ്രശസ്ത മിമിക്രി കലാകാരനും, സ്റ്റേജ് ഡയറക്ടറുമായ കലാഭവൻ കെ. എസ് പ്രസാദ് അണിയിച്ചൊരുക്കുന്ന “മഞ്ജീരം-2024” ൽ പ്രശസ്ത പിന്നണിഗായൻ ജാസി ഗിഫ്റ്റ്, നർത്തകിയും, അഭിനയത്രിയുമായ കൃഷ്ണപ്രഭ, ഗായകരായ നിസാം ചാലക്കുടി, വൈഗ തോംസൺ, മിമിക്രി കലാകാരനായ രാജേഷ് കടവന്ത്രയും, പിന്നണിയിൽ വർഗീസ്, സത്യജിത്, അഭിജിത് കൃഷ്ണ (മസ്കറ്റ്) എന്നിവരും അണിനിരക്കുന്നു. ഒപ്പം ഹാപ്പയിലെയും, മസ്‌കറ്റിലെ പ്രമുഖ നൃത്ത-കലാ വിദ്യാലയത്തിലെ കലാകാരും അണിചേരുന്നു.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ഗ്രാമത്തിൽനിന്നും മസ്‌കറ്റിലെ മണ്ണിൽ പ്രവാസ ജീവിതം നയിക്കുന്നചിലർ കലാ-സാംസ്‌കാരിക, ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി രൂപംകൊടുത്തതാണ് ഹരിപ്പാട് പ്രവാസി അസ്സോസിയേഷൻ (ഹാപ്പ-ഒമാൻ) എന്ന സംഘടന. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മസ്‌കറ്റിലെ മണ്ണിൽ വിവിധ കലാപ്രവർത്തകർക്ക് വേദി ഒരുക്കുകയും, വിവിധ കലാ-സാംസ്‌കാരിക സമ്മേളനങ്ങൾ സംഘടിപ്പിച്ചുവരികയും ചെയ്യുന്നു. സ്വന്തം നാട്ടുകാരുടെ സംഘടന എന്ന നിലയിൽ സംഘടനയിൽ ചേർന്ന് നിന്ന് പ്രവർത്തിക്കുന്നവർക്ക് ആവശ്യാനുസരണം സഹായഹസ്തങ്ങൾ നൽകിയും മുന്നോട്ട് പോകുന്നു.
COCHIN GOLD & DIAMONDS , SHAFAQ AL GROUP UNITED L.L.C, ELITE JEWELLERY LLC എന്നിവരും കൂടുതൽ പിന്തുണകൾ നൽകുന്ന “മഞ്ജീരം-2024” എന്ന കലാവിരുനിൻ്റെ പ്രവേശനം തികച്ചും സൗജന്യമാണ്. ഈ ആഘോഷരാവ് ആസ്വദിക്കാൻ എല്ലാ കലാസ്വാദകരെയും സ്നേഹാദരവോടെ ക്ഷണിച്ചുകൊള്ളുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.