നിയമസഭ തെരഞ്ഞെടുപ്പിലെ ഏകോപനത്തില്‍ ബി.ജെ.പിക്ക് വീഴ്ചപറ്റിയതായി ആര്‍. എസ്.എസ് വിമര്‍ശനം. വിഭാഗീയത പ്രവര്‍ത്തന ങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തി ലടക്കം പ്രതിഫലിച്ചെന്ന് ബി.ജെ.പി – ആര്‍.എസ്.എസ് നേതൃയോഗത്തില്‍ വിമര്‍ശനം
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലെ ഏകോപനത്തില്‍ ബി.ജെ.പിക്ക് വീഴ്ചപറ്റിയതായി ആര്‍. എസ്.എസ് വിമര്‍ശനം. വിഭാഗീയത പ്രവര്‍ത്തന ങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ട ത്തിലടക്കം പ്രതിഫലിച്ചു. കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി – ആര്‍.എസ്.എസ് നേതൃയോ ഗത്തിലായിരുന്നു വി മര്‍ശനം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ ഏകോപനം മൊത്തത്തില്‍ പാളിയെന്ന വിലയിരു ത്തലാണ് യോഗത്തിലുയര്‍ന്നത്. സ്ഥാനാര്‍ ത്ഥി നിര്‍ണയത്തില്‍ അനാവശ്യ വിവാദമുണ്ടാക്കിയെ ന്നും ഇതെല്ലാം തോല്‍വിയായി പ്രതിഫലിച്ചെന്നും യോഗത്തില്‍ വിമര്‍ശനങ്ങളുയര്‍ന്നു.
കൊടകര കുഴല്‍ പണക്കേസും ബി.ജെ.പിയിലെ സംഘടന വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാ യി. കള്ളപ്പണക്കേസ് ഉള്‍പ്പെടെയുള്ള വിവാദവി ഷയങ്ങള്‍ ഒരുമിച്ച് നേരിടണമെന്ന് ബി. ജെ. പിക്ക് ആര്‍.എസ്.എസ് നിര്‍ദേശം നല്‍കി.
കൊടകര കുഴല്‍പ്പണക്കേസ്, സി കെ ജാനുവിന് കെ സുരേന്ദ്രന്‍ വയനാട്ടില്‍ മത്സരിക്കാനായി കോ ഴപ്പണം നല്‍കിയെന്ന പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തല്‍, മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി ത്വത്തില്‍ നിന്ന് പിന്‍മാറാന്‍ കെ സുരേന്ദ്രന്റെ അനുയായികള്‍ അടക്കമുള്ളവര്‍ 2016-ല്‍ കെ സുന്ദ രയ്ക്ക് പണം നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നിങ്ങനെയുള്ള വെളിപ്പെടു ത്തലു കളിലടക്കം പാര്‍ട്ടി പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് ഇടപെട്ട് നേതൃയോ ഗം വിളിച്ചത്.
എളമക്കരയിലെ ആര്‍.എസ്.എസ് കാര്യാലയത്തിലായിരുന്നു യോഗം. കേന്ദ്രമന്ത്രി വി.മുരളീധരന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേ ന്ദ്രന്‍, പി.കെ കൃഷ്ണദാസ്, സംഘടന സെക്രട്ടറി എം.ഗ ണേഷ് തുടങ്ങിയ നേതാക്കളും ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടു ത്തു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ സംസ്ഥാന നേതൃ ത്വത്തിനും കെ സുരേന്ദ്രനുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.